കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേഡീസ് ഹോസ്റ്റലില്‍ വിളമ്പിയത് പഴകിയ ഭക്ഷണം!വിദ്യാര്‍ത്ഥിനികളുടെ ഉപരോധ സമരം...

തലേദിവസത്തെ ചോറും കറികളുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.

Google Oneindia Malayalam News

തേഞ്ഞിപ്പലം: ലേഡീസ് ഹോസ്റ്റല്‍ മെസ്സില്‍ പഴകിയ ഭക്ഷണം വിളമ്പിയെന്നാരോപിച്ച് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നു. തലേദിവസത്തെ ചോറും കറികളുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.

usity2

വര്‍ഷങ്ങളായി കരാറാടിസ്ഥാനത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റല്‍ മെസ് പ്രവര്‍ത്തിക്കുന്നത്. പഴകിയ ഭക്ഷണത്തെ ചൊല്ലി പലദദിവസങ്ങളിലും മെസ് നടത്തിപ്പുകാരും വിദ്യാര്‍ത്ഥിനികളും തമ്മില്‍ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. മെസിലെ ഭക്ഷണത്തില്‍ നിന്ന് പാറ്റയെയും പല്ലിയെയും വരെ ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു.

usity

തലേദിവസം ബാക്കിവന്ന ചോറും കറികളുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് വിളമ്പിയത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ മെസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളോട് തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്നാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികള്‍ സംഘടിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് പ്രകടനം നടത്തിയത്. മെസിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആവശ്യം. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളെ രജിസ്ട്രാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

English summary
students strike in calicut university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X