കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷർട്ട് എടുത്താൽ ഇടി ഫ്രീ' പിള്ളേരെ ഞെട്ടിയ്ക്കാൻ നോക്കിയ കല്യാൺ സിൽക്സ് മുതലാളിയ്ക്ക് പണി കിട്ടി!!!

ഷര്‍ട്ട് മാറ്റി നല്‍കാമെന്നാണ് കടക്കാര്‍ ആദ്യം പറഞ്ഞിരുന്നത്, എന്നാല്‍ പിന്നീട് കാല്‍ മാറി. സെയില്‍സ്മാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയര്‍ത്തു.

  • By മരിയ
Google Oneindia Malayalam News
കോട്ടയം: കല്യാണ്‍ സില്‍ക്ക്‌സില്‍ നിന്ന് വാങ്ങിയ ഷര്‍ട്ടിന്റെ നിറം ഇളകിയതിനെ തുടര്‍ന്ന് മാറ്റി നല്‍കാന്‍ ചെന്ന വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനം. കോട്ടയത്തെ കല്യാണ്‍ സില്‍ക്‌സിലാണ് സംഭവം.
മര്‍ദ്ദന വിവരം പുറത്തായതോടെ ബസേലിയസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ എല്ലാം കൂടി ടെക്‌സ്റ്റയില്‍സിലേക്ക് ചെന്നു. പിന്നെ പറയേണ്ടല്ലോ...
നിറം മങ്ങി

തിങ്കളാഴ്ചയാണ് കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ത്ഥി റെന്‍സണും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഷര്‍ട്ട് വാങ്ങിയത്. ഒരു തവണ കഴുകിയപ്പോല്‍ തന്നെ ഷര്‍ട്ടിന്റെ നിറം പോയി. ഇതേ തുടര്‍ന്നാണ് ഷര്‍ട്ട് മാറ്റി നല്‍കാനായി റെന്‍സണ്‍ കടയിലേത്തിയത്.

മര്‍ദ്ദനം

ആദ്യം ഷര്‍ട്ട് മാറ്റി നല്‍കാമെന്നാണ് കടക്കാര്‍ പറഞ്ഞിരുന്നത്, എന്നാല്‍ പിന്നീട് കാല്‍ മാറി. സെയില്‍സ്മാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയര്‍ത്തു. ഇതിനിടെ ഒരാള്‍ റെന്‍സണെ ട്രയല്‍ റൂമിലേക്ക് വിളിച്ച് കൊണ്ട് പോയി.

പിന്നീട് നടന്നത്

ട്രയല്‍ റൂമില്‍ വെച്ച് സെയില്‍സ്മാന്‍ റെന്‍സണെ മര്‍ദ്ദിയ്ക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും മര്‍ദ്ദിച്ചു.

വിദ്യാര്‍ത്ഥികള്‍ ഇറങ്ങി

സഹപാഠികള്‍ക്ക് മര്‍ദ്ദനമേറ്റെന്ന് അറിഞ്ഞതോടെ ബസേലിയസ്സിലെ വിദ്യാര്‍ത്ഥികള്‍ ഇളകി. അവര്‍ കല്യാണ്‍ ഷോറൂമിലേക്ക് മാര്‍ച്ച് നടത്തി.പ്രകടനം ഷോറൂമിന്റെ മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു.

പ്രതിഷേധം

കല്യാണ്‍ സില്‍ക്‌സിന് എതിരെ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. പൊലീസ് തടഞ്ഞെങ്കിലും ഇവര്‍ മണിക്കൂറുകളോളം റോഡില്‍ തന്നെ നിന്നു.

പരിഹാരം

പിള്ളേരെ പേടിപ്പിയ്ക്കാന്‍ എളുപ്പമല്ലെന്ന് മനസ്സിലായതോടെ മാനേജ്‌മെന്റ് കോപ്രമൈസിനായി എത്തി. നഷ്ടപരിഹാരം നല്‍കാമെന്നായി വാഗ്ദാനം.

പണം

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റെയ്‌സണും ആഷിഖിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് മാനേജ്‌മെന്റ് സമ്മതിച്ചത്. കൂടാതെ ഇവരെ മര്‍ദ്ദിച്ച സെയില്‍സ്മാനതിരെ നടപടി എടുക്കാമെന്നും സമ്മതിച്ചു.

ട്രോള്‍

ഒന്ന് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന, സ്വപ്‌ന തുല്യ പട്ട് വില്‍ക്കുന്ന കല്യാണ്‍ സില്‍ക്‌സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

English summary
Students strike in front of Kalyan Silks, Finally they agreed for Compensation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X