കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ ചോര്‍ച്ച ശക്തം, കേരളം ആശങ്കയില്‍

  • By Athul
Google Oneindia Malayalam News

കുമളി: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച കണ്ടെത്തി. മുല്ലപ്പെരിയാര്‍ ഉപസമിതിയാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 10, 11, 16, 18 ബ്ലോക്കുകളിലാണ് ശക്തമായ ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്.

ജലനിരപ്പ് 130 അടി ആയതോടെ നടപ്പാതയിലൂടെ വെള്ളം പുറത്തേക്കു പോകുന്നുണ്ട്. ഉപസമിതി നടത്തിയ പരിശോധനയില്‍ സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ തമിഴ്‌നാട് പ്രതിനിധികള്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

mullaperiyar

സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി തിങ്കളാഴ്ച പരിശോധന നടത്തും അതിന് മുന്നോടിയായാണ് ഉപസമിതി അണക്കെട്ട് പരിശോധിച്ചത്.

ഉപര്‍ജി ഹരീഷ് ഗിരീഷ് അധ്യക്ഷനായ ഉപസമിതിയില്‍ കേരളത്തിന്റെ പ്രതിനിധികളായി ജോര്‍ജ് ഡാനിയല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രസാദ് എന്നിവരും. തമിഴ്‌നാട് പ്രതിനിധികളായി പി മാധവന്‍, സൗദ്രം എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കേരളത്തിലെ ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ തകര്‍ത്ത് പെയ്യുന്ന മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. ഇതും ജലനിരപ്പ് ഉയരുന്നതിന് കാരണമായി.

English summary
The Mullaperiyar Sub - committee has observed leakages at six spots in the Mullaperiyar dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X