കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനസംഘടന ഉറപ്പായി; ഇനി സുധീരന്‍ പക്ഷത്തിലെത്താനാണ് കോണ്‍ഗ്രസില്‍ അടി!

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലുള്ള വിഎം സുധീരന്റെ കരുത്ത് ബോധ്യമായതോടെ കോണ്‍ഗ്രസ് നേതാക്കളുടെ തള്ള് ഇപ്പോള്‍ സൂധീര വിഭാഗത്തിലേക്ക് ചേക്കേറാന്‍. കെപിസിസി പ്രസിഡന്റിന്റെ വാദം അംഗീകരിച്ച ഹൈക്കമാന്റ് പുന:സംഘടന വേണ്ടെന്ന എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം തള്ളിയതോടെയാണ് സുധീരന്റെ കരുത്ത് നേതാക്കള്‍ക്ക് ബോധ്യമായത്.

ഗ്രൂപ്പ് കളിയ്‌ക്കേണ്ടവര്‍ക്ക് പുറത്തുപോകാം... രാഹുലിന്റെ അന്ത്യശാസനം; ചാണ്ടിയും ചെന്നിത്തലയും?ഗ്രൂപ്പ് കളിയ്‌ക്കേണ്ടവര്‍ക്ക് പുറത്തുപോകാം... രാഹുലിന്റെ അന്ത്യശാസനം; ചാണ്ടിയും ചെന്നിത്തലയും?

രാഹുല്‍ ഗാന്ധിയും സുധീരനുമായുള്ള അടുപ്പം അടുത്ത നിമസഭ തിരഞ്ഞെടുപ്പില്‍ സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന സാഹചര്യം വരുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. നിലവില്‍ എ-ഐ ഗ്രൂപ്പിന്റെ ഭാഗമായവര്‍ പോലും നിലനില്‍പ്പിനായി ചുവട് മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന സൂചന.

ഭദ്രം

ഭദ്രം

യൂത്ത് വിഭാഗത്തിലെ പ്രഭല വിഭാഗം സുധീരന്റെ കൂടെ നിന്ന് പാര്‍ട്ടിയില്‍ നില ഭദ്രമാക്കാനാണ് ഒരുങ്ങുന്നത്.

പിന്തുണയ്ക്കുന്നവര്‍

പിന്തുണയ്ക്കുന്നവര്‍

ഐ ഗ്രൂപ്പ് നേതാവായി അറിയപ്പെടുന്ന കെസി വേണുഗോപാല്‍, ശൂരനാട് രാജശേഖരന്‍, മുന്‍ ഐ ഗ്രൂപ്പ് നേതാവ് കെപി അനില്‍ കുമാര്‍, കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തൃശ്ശൂരില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെ, ടിഎന്‍ പ്രതാപന്‍ തുടങ്ങി പ്രമുഖരുടെ ഒരു നിര തന്നെ സുധീരന്റെ നിലപാടുകളെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്.

ഇടപെടല്‍

ഇടപെടല്‍

രാഷ്ട്രീയ കാര്യസമിതി രൂപീകരിച്ച് കഴിഞ്ഞാലും കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രമുഖ നേതാക്കളെല്ലാം വിശ്വസിക്കുന്നത്.

മാറ്റില്ല

മാറ്റില്ല

പുന:സംഘടനയായാലും സംഘടനാ തിരഞ്ഞെടുപ്പ് ആയാലും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവശാലും സുധാരനെ മാറ്റാന്‍ ഹൈക്കമാന്റ് തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ രാഹുല്‍ ഗാന്ധിയുടെ നിലപാട്.

കാര്യമില്ല

കാര്യമില്ല

എതിര്‍ത്തിട്ടും കാര്യമില്ല എന്ന് അറിഞ്ഞ്‌കൊണ്ടാണ് ഹൈക്കമാന്റ് തീരുമാനം എന്തായാലും അനുസരിക്കാമെന്ന നിലപാടിലേക്ക് എ-ഐഗ്രൂപ്പുകള്‍ മാറിയത്.

തടയും

തടയും

സുധീര വിഭാഗത്തിലേക്ക് നേതാക്കള്‍ ഒഴുകുന്നത് തടയിടാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും.

ന്യൂജനൊപ്പം

ന്യൂജനൊപ്പം

പുതിയ തലമുറയില്‍പെട്ടവരാണെങ്കില്‍ ഒഴുക്കിനനുസരിച്ച് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഔട്ടാകും

ഔട്ടാകും

പുന:സംഘടനയ്ക്ക് മുമ്പ് രൂപീകൃതമാകുന്ന രാഷ്ട്രീയ കാര്യസമിതിയാണ് കോണ്‍ഗ്രസില്‍ വിവിധ ഘടകങ്ങളിലെ നേതാക്കളെ തീരുമാനിക്കുന്നതെങ്കിലും കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സമിതിയില്‍ സുധീരനുള്ള ശക്തിയെ അവഗണിച്ചാല്‍ ക്ലീന്‍ ബൗള്‍ഡ് ആയിപോകുമെന്ന പേടി മിക്ക നേതാക്കള്‍ക്കിടയിലുമുണ്ട്.

English summary
KPCC President VM Sudheeran gets heavy support from A,I groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X