കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും ചൂട്: നിര്‍ദേശം ലംഘിച്ച സ്‌കൂളിനെതിരെ കലക്ടറുടെ നടപടി

Google Oneindia Malayalam News

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് അധ്യയനം പാടില്ലെന്ന നിര്‍ദേശം ലംഘിച്ച സ്‌കൂളിനെതിരെ തിരുവനന്തപുരം കലക്ടര്‍ നടപടിയെടുത്തു. കൊടും ചൂടില്‍ ക്ലാസ് നടത്തിയ ചിറയന്‍കീഴ് ഗോകുലം സ്‌കൂളിലെ വൈദ്യുതി ബന്ധം കലക്ടര്‍ ബിജു പ്രഭാകര്‍ ഇടപെട്ട് വിച്ഛേദിച്ചു.

ജില്ലയില്‍ മെയ് 20 വരെ അധ്യയനം പാടില്ലെന്ന കലക്ടറുടെ നിര്‍ദേശമാണ് സ്‌കൂള്‍ അധികൃതര്‍ ലംഘിച്ചത്. കോട്ടയം, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

Biju Prabhakar

സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ ക്ലാസുകളും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ക്ലാസുകളും മെയ് ആദ്യവാരം തുടങ്ങാനിരിക്കെയാണ് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. സ്‌പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളും ഒന്നും തന്നെ സംഘടിപ്പിക്കരുതെന്നായിരുന്നു നിര്‍ദേശം.

രണ്ട് ദിവസം കൂടി ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം കണക്കിലെടുത്താണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നിര്‍ദേശം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നേരത്തെ പറഞ്ഞിരുന്നു.

English summary
Summer heat: Thiruvananthapuram District Collector ordered to disconnect electricity connection of the school which disobeyed collecter's oreder to close down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X