കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരപരാധികളെന്ന് സുനിയും സംഘവും!! മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി,അപ്പോള്‍ യഥാര്‍ഥ പ്രതികള്‍ ?

സുനിയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും

  • By Manu
Google Oneindia Malayalam News

കൊച്ചി: പ്രമുഖ മലയാളം നടിയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും സുനിയെ പിടികൂടാന്‍ പോലിസിനായിട്ടില്ല. വീട്ടിലെത്തിയാണ് സുനിയും സംഘവും വക്കാലത്തു നല്‍കിയതെന്നു അഡ്വ ബോബി റാഫേല്‍ വ്യക്തമാക്കി.

ചിലര്‍ തന്നെ കുടുക്കി

സംഭവത്തില്‍ താന്‍ നിരപരാധിയാമെന്നാണ് സുനി ജാമ്യാപേക്ഷയില്‍ പറയുന്നത്. തന്നെ ചിലര്‍ ചേര്‍ന്നു കുടുക്കുകയായിരുന്നുവെന്നും സുനി വ്യക്തമാക്കി.

ചൊവ്വാഴ്ച പരിഗണിക്കും

സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. സുനിയോടൊപ്പമുള്ള മറ്റു കൂട്ടുപ്രതികളായ വിജീഷ്, മണികണ്ഠന്‍ എന്നിവരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

മൂന്നു പേര്‍ കസ്റ്റഡിയില്‍

തട്ടിക്കൊണ്ടു പോവലുമായി ബന്ധപ്പെട്ടു മൂന്നു പേരാണ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുള്ളത്. സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി അന്‍വറിനെ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

സുനി രക്ഷപ്പെട്ടു

തിങ്കളാഴ്ച രാവിലെ സുനിയെ പോലിസ് അമ്പലപ്പുഴയില്‍ വച്ചു പിടികൂടേണ്ടതായിരുന്നു. എന്നാല്‍ പോലിസ് എത്തുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ കടന്നുകളയുകയായിരുന്നു.

മൊബൈല്‍ സ്വിച്ച് ഓഫ്

ശനിയാഴ്ച പുലര്‍ച്ചെ പനമ്പിള്ളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണ് മൊബൈല്‍ കേന്ദ്രീകരിച്ചു പോലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് . തനിക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചതായി മനസിലാക്കിയ ശേഷം ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

English summary
pulsar suni gives bail paetition in kerala high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X