കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തസ്സുള്ള ആണുങ്ങളെ കാണാത്തതിന്റെ പ്രശ്‌നം!!! ഭാഗ്യലക്ഷ്മിയേയും പാര്‍വ്വതിയേയും പൊളിച്ചടുക്കി സുനിത

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ആഞ്ഞടിക്കുന്നവരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയും നടിയും സൈക്കോളജിസ്റ്റും സാമ്യൂഹ്യപ്രവര്‍ത്തകയായ പാര്‍വ്വതിയും. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരുവരും സ്വീകരിച്ച നിലപാടുകള്‍ പൊള്ളയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തില്‍ ഭാഗ്യലക്ഷ്മിയുടെ 'പ്രകടനം' ഏറെ പരിഹാസങ്ങള്‍ക്ക് വഴിവച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് വഴിവച്ചു.

ഈ രണ്ട് വ്യക്തികളുടേയും പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുകയാണ് മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. അന്തസ്സുള്ള പുരുഷന്‍മാരുമായി പരിചയപ്പെടാന്‍ അവസരം കിട്ടിയിട്ടില്ലെന്ന് കരുതി എല്ലാ പുരുഷന്‍മാരേയും അപമാനിക്കരുതെന്നാണ് സുനിത പറയുന്നത്.

കൊടും ഫെമിനിസ്റ്റുകള്‍

പൊതുവായി ചില കാര്യങ്ങള്‍ എന്ന് പറഞ്ഞാണ് സുനിത തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതിന് കുറിച്ച് പറഞ്ഞ് തുടങ്ങാം- പുരുഷന്‍മാര്‍ മൊത്തം എന്തോ കുഴപ്പമാണെന്ന രീതിയില്‍ 'കൊടും ഫെമിനിസ്റ്റുകള്‍' നടത്തുന്ന അലര്‍ച്ചയുണ്ടല്ലോ... അതങ്ങ് നിര്‍ത്തുക.

അന്തസ്സുള്ള പുരുഷന്‍മാരെ

നിങ്ങള്‍ക്ക് ജീവിതത്തില്‍ അന്തസ്സുള്ള പുരുഷന്‍മാരെ പരിചയപ്പെടാന്‍ അവസരം കിട്ടിയില്ലാന്ന് കരുതി ലോകത്തിലെ മൊത്തം പുരുഷന്‍മാരെ കുഴപ്പക്കാരായ് മുദ്രകുത്തുന്ന ഈ ഏര്‍പ്പാട് പരിഹാസ്യമാണെന്നും സുനിത പറയുന്നത്.

ഭൂരിഭാഗം പേരും

സമൂഹത്തില്‍ ഭൂരിഭാഗവും അന്തസ്സുള്ള പുരുഷന്‍മാരാണ്. വളരെ കുറച്ച് പേരാണ് മനോരോഗികള്‍. അവരെ മാത്രം കണ്ട് ജീവിച്ചു വിലയിരുത്തി മൊത്തം മനുഷ്യരെ വൃത്തികെട്ടവരായി അധിക്ഷേപിക്കരുത്. മാന്യതയുള്ളവര്‍ക്കും ഇവിടെ ജീവിക്കണം എന്നും സുനിത പറയുന്നു.

ഇമേജ് സൃഷ്ടിക്കാന്‍

പാര്‍വ്വതിയോടും ഭാഗ്യലക്ഷ്മിയോടും ചിലത് ചോദിക്കാതിരിക്കാനാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സ്ത്രീവിഷയങ്ങളില്‍ ധീരമായ നിലപാടെടുക്കുന്നവര്‍ എന്ന ഇമേജ് സൃഷ്ടിക്കാന്‍ രണ്ട് പേരും ശ്രമിക്കുന്നത് പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ട് എന്നാണ് സുനിത പറയുന്നത്.

പ്രതീക്ഷിക്കാത്ത സംഭവം

ഒരു സിനിമ നടിയ്ക്ക് അപകടം പറ്റിയാല്‍ പ്രതികരിക്കേണ്ടിവരും എന്ന് രണ്ട് പേരും പ്രതീക്ഷിച്ചുകാണില്ല എന്നാണ് സുനിത പറയുന്നത്. ഇതിലും പ്രതികരിച്ച് തുടങ്ങിയെങ്കിലും ചര്‍ച്ച സിനിമയ്ക്കുള്ളിലേക്ക് കടന്നപ്പോള്‍ രണ്ട് പേരുടേയും തനിനിറം പുറത്തായത് എന്നാണ് സുനിത പറയുന്നത്.

കണ്‍ട്രോള്‍ പോയ ഭാഗ്യലക്ഷ്മിയും മൂകയായ പാര്‍വ്വതിയും

സിനിമയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ചൂടുപിടിച്ചതിന് ശേഷം കാണുന്നത് കണ്‍ട്രോള്‍ പോയി ജനക്കൂട്ടം നീതി നടപ്പാക്കണം എന്ന് ഭാഗ്യലക്ഷ്മി അലറി വിളിക്കുന്നതും, പാര്‍വ്വതി പഴയ മൂകസിനിമയിലെ കഥാപാത്രം പോലെ നിശബ്ദയാകുന്നതും ആണെന്നാണ് സുനിതയുടെ കണ്ടെത്തല്‍.

എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിയരുത്

സിനിമയ്ക്കുള്ളിലെ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചാണെന്ന് കരുതിയാണ് മാതൃഭൂമിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നുമാണ് പാര്‍വ്വതിയുടെ വിശദീകരണം. എന്നാല്‍ പാര്‍വ്വതിയോട് ചോദിച്ച ചോദ്യങ്ങള്‍ നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് തന്നെ ആയിരുന്നു.

മഞ്ജു വാര്യരാണോ പറയേണ്ടത്

ആക്രമിക്കപ്പെട്ട നടി ഡെക്കാണ്‍ ക്രോണിക്കിളിനോടല്ല കാര്യങ്ങള്‍ പറയേണ്ടതെന്നും മഞ്ജു വാര്യര്‍ ബാക്കി കൂടി തുറന്ന് പറയണം എന്ന് പാര്‍വ്വതി പറയുന്നത് എത്രത്തോളം വൃത്തികെട്ട നിലപാടാണെന്ന് സുനിത ചോദിക്കുന്നുണ്ട്.

നിഷ്‌കളങ്കതയല്ല, കള്ളത്തരമാണ്

മുഴുവന്‍ പറയാന്‍ നിഷ്തളങ്കമായി പാര്‍വ്വതി പറയുന്നത് യഥാര്‍ത്ഥത്തില്‍ അവരുടെ കളളത്തരമാണ് പുറത്ത് കൊണ്ടുവരുന്നത് എന്നാണ് സുനിതയുടെ വിമര്‍ശനം. സ്ത്രീകളെ കുറിച്ച് സംസാരിക്കുന്നത് സൈക്കോളജിസ്റ്റ് ആയതുകൊണ്ടാണെന്നാണ് പാര്‍വ്വതിയുടെ പക്ഷം. അങ്ങനെയെങ്കില്‍ മഞ്ജുവിന്റേയും ആക്രമിക്കപ്പെട്ട നടിയുടേയും അതിജീവന പോരാട്ടങ്ങള്‍ പാര്‍വ്വതിക്ക് മനസ്സിലാക്കാന്‍ പറ്റില്ലേ എന്നാണ് ചോദ്യം.

വീണ്ടും ഇരട്ടത്താപ്പ്

രണ്ട് വര്‍ഷത്തോളമായി വിലക്കി എന്ന് പറയുന്ന നടി രണ്ട് വര്‍ഷം അഭിനയിച്ച സിനിമകളുടെ സ്‌ക്രീന്‍ ഷോട്ട് പാര്‍വ്വതി ഫേസ്ബുക്കില്‍ ഇട്ടുവെന്നും സുനിത ആരോപിക്കുന്നുണ്ട്. വിലക്കി എന്ന് പറയുന്ന ആള്‍ക്ക് കിട്ടിയ സിനിമയുടെ പകുതി പോലും തനിക്ക് കിട്ടിയില്ലല്ലോ എന്നാണത്രെ പാര്‍വ്വതിയുടെ പരിഹാസം.

ഇരകള്‍ക്കൊപ്പമല്ല

ഒരാള്‍ ആക്രമിക്കപ്പെട്ടിരിക്കുമ്പോള്‍ അത് സംബന്ധിച്ച് 'തമാശ' പറയുന്ന പാര്‍വ്വതി ഒരിക്കലും ഇരയ്‌ക്കൊപ്പമല്ലെന്നും സുനിത ആരോപിക്കുന്നുണ്ട്.

ഭാഗ്യലക്ഷ്മിയുടെ പ്രതികരണങ്ങള്‍

ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണങ്ങളേയും സുനിത പൊളിച്ചടുക്കുന്നുണ്ട്. പ്രതിയെ കൊല്ലണം, വെട്ടി നുറുക്കണം, ജനം നിയമം കൈയ്യിലെടുക്കണം എന്നൊക്കെയാണ് ഭാഗ്യലക്ഷ്മിയുടെ നിലപാടുകള്‍. ഇതെല്ലാം എങ്ങനെ അംഗീകരിക്കാനാവും.

ഭാഗ്യലക്ഷ്മി അറിഞ്ഞിട്ടില്ലേ

എല്ലാ അനീതിക്കെതിരേയും ശബ്ദമുയര്‍ത്തുന്ന ഭാഗ്യലക്ഷ്മി ഇതുവരെ സിനിമയ്ക്കുള്ളില്‍ നടക്കുന്ന വിവേചനങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ലേ എന്നാണ് സുനിതയുടെ ചോദ്യം. എത്രയോ സ്ത്രീകള്‍ അവിടെ നീതിക്കായി കാത്തു നില്‍ക്കുന്നുണ്ടല്ലോ... എന്താണ് ്‌വര്‍ക്കൊന്നും നീതി വാങ്ങിക്കൊടുക്കാന്‍ ഇടപെടാത്തത് എന്നാണ് ചോദ്യം.

ആയിരക്കണക്കിന് പരാതികള്‍

എല്ലാദിവസവും തനിക്ക് ആയിരക്കണക്കിന് പരാതികള്‍ കിട്ടുന്നുണ്ടെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അങ്ങനെ കിട്ടുന്നുണ്ടെങ്കില്‍ സമാന്തരമായ ഭരണകൂടും കോടതിയും ആകാതെ പരാതിയുമായി വരുന്നവരെ കൃത്യമായി പോലീസിനടുത്തേക്കോ, കോടതിയിലേക്കോ, വക്കീലന്‍മാരുടെ അടുത്തേക്കോ ഡയറക്ട് ചെയ്യുകയല്ലേ വേണ്ടത് എന്നും സുനിത ചോദിക്കുന്നു.

അവരില്‍ രണ്ട് പേര്‍ മാത്രം

അവനവന് നഷ്ടമില്ലാത്ത, ദോഷമില്ലാത്ത കാര്യങ്ങളില്‍ മാത്രം പ്രതികരിക്കുന്നവരാണ് മിക്കവാറും മനുഷ്യര്‍, പ്രത്യേകിച്ച് സിനിമാക്കാര്‍. അവരില്‍ രണ്ട് പേര്‍ മാത്രമാണ് നിങ്ങളെന്ന് തെളിയിക്കപ്പെടാന്‍ ഒരു നടി ആക്രമിക്കപ്പെടേണ്ടി വന്നു എന്നാണ് ഭാഗ്യലക്ഷ്മിയേയും പാര്‍വ്വതിയേയും കുറിച്ച് സുനിത പറയുന്നത്.

എന്താണ് നിങ്ങളുടെ നിലപാട്

ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ നിങ്ങളുടെ നിലപാട് എന്താണ്? ആക്രെമണത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നിങ്ങളുടെ നിലപാട് എന്താണ് ? സിനിമയ്ക്ക് അകത്തുനിന്ന് ഉയരുന്ന സ്ത്രീ പ്രശ്‌നങ്ങളില്‍ നിങ്ങളുടെ നിലപാട് എന്താണ്? സുനിതയുടെ ചോദ്യങ്ങള്‍ തുടരുന്നു..

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. സുനിതയുടെ വിമര്‍ശനത്തിന് പാര്‍വ്വതി മറുപടിയും നല്‍കിയിട്ടുണ്ട്.

English summary
Actress Kidnapping Case: Sunitha Devadas' Facebook post criticising Bhagyalakshmy and Parvathy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X