കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോണിന്റെ ഷോപ്പ് ഉദ്ഘാടനം; ഷോപ്പിനെതിരെ പോലീസ് കേസ്

കൊച്ചിയില്‍ ബോളിവുഡ് താരവും മുന്‍ പോണ്‍താരവുമായ സണ്ണി ലിയോണ്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ ബോളിവുഡ് താരവും മുന്‍ പോണ്‍താരവുമായ സണ്ണി ലിയോണ്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വലിയതോതിലുള്ള ആരാധകവൃന്ദം പൊതുറോഡില്‍ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. ഷോപ്പ് ഉടമയ്ക്ക് പുറമെ കണ്ടലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

പതിനായിരക്കണക്കിന് ആളുകളാണ് എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണിലിയോണിനെ ഒരുനോക്കു കാണാനെത്തിയത്. വലിയ തോതില്‍ ഗതാഗതക്കുരിക്കുണ്ടാവുകയും ജനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. പോലീസ് പണിപ്പെട്ടാണ് ആരാധകരെ നീക്കിയത്.

28-1432795171-sunny-leone-143073285230-18-1503029756.jpg -Properties

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കു പോലീസ് പിഴ ചുമത്തുകയും ചെയ്തതായി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയത്. തിരക്കു മൂലം പലപ്പോഴും എംജി റോഡില്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും തടസപ്പെട്ടിരുന്നു. എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും ആളുകള്‍ തിങ്ങിക്കയറി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി.

ആളുകള്‍ തിക്കിത്തിരക്കിയതിനാല്‍ വലിയതോതിലുള്ള നാശനഷ്ടവും ഉണ്ടായി. മെട്രോയുടെ ഭാഗമായി എംജി റോഡില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തിരക്കില്‍ തകര്‍ന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന എടിഎം കൗണ്ടറിനു മുകളിലെ നെയിം ബോര്‍ഡും തകര്‍ന്നു. ഇതിനെല്ലാം കടയുടമയില്‍ നിന്നും മതിയായ പിഴയീടാക്കാനാണ് പോലീസ് തീരുമാനം.

English summary
sunny leone inauguration kochi; case against shop owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X