കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിസ്തുതി ഫലം കണ്ടോ... സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിയ്ക്കുമോ എന്ന് അടുത്തിടെയായി സുരേഷ് ഗോപിയോട് പലരും ചോദിയ്ക്കുന്ന ചോദ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടാല്‍ മന്ത്രിയാകാന്‍ വരെ തയ്യാറാണെന്ന് പറഞ്ഞ ആളാണ് സുരേഷ് ഗോപി.

എന്തായാലും കേരളത്തിന് മോദി സര്‍ക്കാരില്‍ ഒരു മന്ത്രിസ്ഥാനം കിട്ടിയില്ലെന്ന പരാതി ഇനി ഉണ്ടാകില്ല. കാരണം കേന്ദ്ര മന്ത്രിയ്ക്ക് തുല്യമായ സ്ഥാനമാണ് സുരേഷ് ഗോപിയ്ക്ക് ലഭിയ്ക്കാന്‍ പോകുന്നത്. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം. കേന്ദ്ര സഹമന്ത്രിയ്ക്ക് തുല്യമാണ് ഈ പദവി.

ചര്‍ച്ച നടന്നു

ചര്‍ച്ച നടന്നു

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡുമായും സുരേഷ് ഗോപി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് എന്‍ഫ്ഡിസി

എന്താണ് എന്‍ഫ്ഡിസി

രാജ്യത്തെ സിനിമ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി 1975 ല്‍ ആണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. മുംബൈ ആണ് ആസ്ഥാനം.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

ദേശീയ തലത്തിലും പ്രാദേശിക തലത്തിലും സിനിമകള്‍ നിര്‍മിക്കാനുള്ള സാമ്പത്തികവും സാങ്കേതികവും ആയ സഹായങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് എന്‍എഫ്ഡിസി.

ചലച്ചിത്രോത്സവം

ചലച്ചിത്രോത്സവം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിയ്ക്കുന്നത് എന്‍എഫ്ഡിസി ആണ്. വിദേശ സിനിമകള്‍ സ്‌ക്രീന്‍ ചെയ്യുന്നതും ഇന്ത്യന്‍ സിനിമകള്‍ വിദേശത്തേക്കയക്കുന്നതും എന്‍എഫ്ഡിസി വഴിയാണ്.

ആദ്യ മലയാളി

ആദ്യ മലയാളി

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാകും സുരേഷ് ഗോപി.

 നേതൃത്വത്തില്‍ ആദ്യമായി

നേതൃത്വത്തില്‍ ആദ്യമായി

ഏതെങ്കിലും ഒരു സംഘടനയുടേയോ സ്ഥാപനത്തിന്റേയും ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ ഒന്നും ഇതുവരെ ഏല്‍ക്കാത്ത ആളാണ് സുരേഷ് ഗോപി. എന്‍എഫ്ഡിസി ചെയര്‍മാന്‍ ആയി സ്ഥാനമേറ്റാല്‍ ആ ചരിത്രവും തിരുത്തപ്പെടും.

മോദിയ്ക്ക് പ്രിയം

മോദിയ്ക്ക് പ്രിയം

സുരേഷ് ഗോപിയെ നരേന്ദ്ര മോദിയ്ക്കും ഏറെ പ്രിയമാണ്. തിരഞ്ഞെടുപ്പിന് മുമ്പും, ശേഷവും എല്ലാം ആ ബന്ധം അതേ ഊഷ്മളതയോടെ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം.

കേരളത്തിന് അംഗീകാരം

കേരളത്തിന് അംഗീകാരം

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് കേരളത്തെ പരിഗണിച്ചില്ലെന്ന ആക്ഷേപവും ഇതുവഴി ഇല്ലാതാകും എന്ന് പ്രതീക്ഷിയ്ക്കാം.

നേരത്തേ ധാരണയായി

നേരത്തേ ധാരണയായി

എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിയ്ക്ക് നല്‍കുന്നത് സംബന്ധിച്ച് നേരത്തേ തന്നെ ധാരണയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സഹമന്ത്രിയ്ക്ക് തുല്യം

സഹമന്ത്രിയ്ക്ക് തുല്യം

കേന്ദ്ര സഹമന്ത്രിയ്ക്ക് തുല്യമാണ് എന്‍എഫ്ഡിസി ചെയര്‍മാന്‍റെ സ്ഥാനം.

English summary
Reports suggest that malayalam actor Suresh Gopi will be appointed as National Film Development Corporation Chairman. Suresh Gopi has good relationship with Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X