കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി എംപിയായി... മോദിയെ ഗുരുവായൂര്‍ക്ക് ക്ഷണിച്ചു

Google Oneindia Malayalam News

ദില്ലി: അങ്ങനെ സുരേഷേ ഗോപി രാജ്യസഭ എംപിയായി സത്യ പ്രതിജ്ഞ ചെയ്തു. ഏപ്രില്‍ 29ന് രാവിലെ 11 മണിയ്ക്ക് ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലെത്തിയ സുരേഷ് ഗോപി ആദ്യം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. അത് വെറും സന്ദര്‍ശനം മാത്രമായിരുന്നില്ല, നരേന്ദ്രമോദിയെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി ക്ഷണിയ്ക്കുകയും ചെയ്തു.

മോദി ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചോ? എന്തായാലും നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തുന്നുണ്ട്.

സുരേഷ് ഗോപി എംപി

സുരേഷ് ഗോപി എംപി

ഇനി മുതല്‍ സുരേഷ് ഗോപി വെറും നടന്‍ മാത്രമല്ല. രാജ്യസഭ എംപി കൂടിയാണ്. ഏപ്രില്‍ 29 നാണ് സുരേഷ് ഗോപി രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.

 കാല്‍തൊട്ട് വഴങ്ങി

കാല്‍തൊട്ട് വഴങ്ങി

ഉപരാഷ്ട്രതി ഹമീദ് അന്‍സാരിയുടെ കാല്‍ തൊട്ട് വന്ദിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സുരേഷ് ഗോപി തന്റെ ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്.

സകുടുംബം

സകുടുംബം

ഒറ്റയ്ക്കായിരുന്നില്ല താരം സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു.

 മോദിയെ കണ്ടു

മോദിയെ കണ്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേഷ് ഗോപിയും കുടുംബവും അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. കൂടെ ഒരു ക്ഷണവും.

ഗുരുവായൂരിലേക്ക് വരണം

ഗുരുവായൂരിലേക്ക് വരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുരുവായാര്‍ ക്ഷേത്ര ദര്‍ശനത്തിനാണ് സുരേഷ് ഗോപി ക്ഷണിച്ചത്. സുരേഷ് ഗോപിയുടെ ക്ഷണം മോദി സ്വീകരിച്ചുവത്രെ.

മോദി വരുമോ?

മോദി വരുമോ?

സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ച് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് വരുമോ? മുമ്പ് ശബരിമല ദര്‍ശനത്തിനായി കേരളത്തിലെ ബിജെപി നേതാക്കളെല്ലാം തന്നെ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

പ്രചാരണത്തിനെത്തും

പ്രചാരണത്തിനെത്തും

ശബരിമല സന്ദര്‍ശനത്തിനോ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനോ മോദി എത്തുന്ന കാര്യത്തില്‍ ഒരു ഉപ്പും ഇല്ല. എന്നാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി എത്തും എന്ന് ഉറപ്പാണ്.

കേരളത്തിന്

കേരളത്തിന്

കേരളത്തില്‍ നിന്ന് സിനിമ രംഗത്ത് നിന്ന് ഒരാള്‍ രാജ്യസഭയില്‍ എത്തുന്നത് എന്തായാലും ആദ്യമായാണ്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഏറെ പ്രതീക്ഷകളാണ് കേരളം വച്ചുപുലര്‍ത്തുന്നത്.

English summary
Suresh Gopi sweared in as Rajyasabha MP. He visited Narendra Modi and invited him for Guruvayur temple visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X