കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിന്റെ കയ്യിലും തെളിവുണ്ട്... ആര്‍ക്കെതിരെ?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അനധികൃത്ത സ്വത്ത സമ്പാദനക്കേസില്‍ തന്നെ കുടുക്കിയവരെ അറിയാമെന്ന് ടിഒ സൂരജ് ഐഎഎസ്. തന്റെ കയ്യിലും തെളിവുകളുണ്ടെന്നും കൃത്യ സമയത്ത് പുറത്ത് വിടുമെന്നും ടിഒ സൂരജ് പറഞ്ഞു.

വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടിഒ സൂരജിനെ സസ്പന്‍ഡ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചു. തനിക്കെതിരെയുള്ള ആരോപണത്തെ നിയമത്തിന്റെ വഴിക്ക് തന്നെ നേരിടുമെന്ന് സൂരജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

TO Sooraj

ഇപ്പോള്‍ മാന്യന്‍മാരായി നടക്കുന്ന പലര്‍ക്കും എതിരെ തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് സൂരജ് പറയുന്നു. ആരോപണ വിധേയനായതിനാല്‍ ഇപ്പോള്‍ അതേ കുറിച്ച് പറയുന്നില്ല. എന്നാല്‍ സമയമാകുമ്പോള്‍ എല്ലാം പുറത്ത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിബി മാത്യൂസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കുമ്പോഴായിരുന്നു സൂരജിനെതിരെ ആദ്യ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇത് സംബന്ധിച്ച അന്വേഷം പുരോഗമിച്ചെങ്കിലും പിന്നീട് നിലച്ചിരുന്നു. തുടര്‍ന്ന് സിബി മാത്യൂസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് പിറകില്‍ സൂരജ് ആണെന്ന് പ്രചാരണം ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സൂരജ് ഉയര്‍ത്തുന്ന ഭീഷണി ചില രാഷ്ട്രീയ നേതാക്കള്‍ക്കുളള സൂചനയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇടത്-വലത് മുന്നണികള്‍ ഭരിക്കുമ്പോഴും രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു സൂരജ്.

English summary
TO Sooraj reacts to suspension order and vigilance case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X