ടി സിദ്ദീഖിനെതിരായ പരാതികള്‍ കൊണ്ട് സുധീരന് പൊറുതി മുട്ടി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിനെക്കുറിച്ച് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആദ്യഭാര്യയെ ആക്രമിയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ടി സിദ്ദീഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായത്. രാജിക്കത്ത് കെപിസിസി സ്വീകരിച്ചു.
ഒട്ടേറെ പരാതികള്‍ ടി സിദ്ദീഖിനെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ രാജിക്കത്ത് കിട്ടിയാല്‍ സ്വീകരിയ്ക്കുമെന്ന് വിഎം സുധീരന്‍ മുന്‍പ് പറഞ്ഞിരുന്നു. രാജി സ്വീകരിയ്ക്കണമെന്ന് നേതൃത്വത്തോട് ടി സിദ്ദീഖ് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു.
സിദ്ദീഖിനെതിരായ പരാതികളെക്കുറിച്ച് പാര്‍ട്ടി പരിശോധിയ്ക്കും. രാഹുല്‍ ഗാന്ധിയുടെ റാലിയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ ഒഴിവാക്കിയെന്നും പരാതി ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിയ്ക്കും. മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം തീരുമാനിയ്ക്കുമെന്നും വിഎം സുധീരന്‍ പറഞ്ഞു. 27ലെ രാഹുല്‍ ഗാന്ധിയുടെ റാലി വിജയിപ്പിയ്ക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിഎം സുധീരന്.