കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും മമ്മൂട്ടിയുമില്ല..'മോഹന'ത്തിന്റെ സഹായവും ലഭിച്ചിട്ടില്ല..ടി എ റസാഖിനെ എല്ലാവരും മറന്നു

സിനിമാലോകത്തു നിന്നുള്ളവര്‍ ടിഎ റസാഖിനെ മറന്നുവെന്ന് മനസ്സിലായതായി ടിഎ റസാഖിന്‍റെ ഭാര്യ ഷാഹിദ.

  • By Nihara
Google Oneindia Malayalam News

കോഴിക്കോട് : മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ ടിഎ റസാഖ് യാത്രയായിട്ട് ഒരു വര്‍ഷം. മരണശേഷം അദ്ദേഹത്തെ എല്ലാവരും മറന്നുവെന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഷാഹിദ. ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഷാഹിന സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സിനിമാലോകത്തു നിന്നും രണ്ടേ രണ്ടു പേരാണ് പങ്കെടുത്തത്.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ആ മാഡം..ആരാണ് ആ മാഡം..പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ??നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ആ മാഡം..ആരാണ് ആ മാഡം..പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ??

ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ എല്ലാവര്‍ക്കും എല്ലാവരെയും ആവശ്യമുള്ളൂവെന്ന് മനസ്സിലായെന്ന് ഷാഹിദ പറയുന്നു. സംവിധായകന്‍ പദ്മകുമാറും ഷാജൂണ്‍ കാര്യാലും സൗഹൃദ സംഗമത്തില്‍ പങ്കെടുത്തിരുന്നു. ടിഎ റസാഖിനെ സഹായിക്കുന്നതിനായി താരസംഘടനയുടെ നേതൃത്വത്തില്‍ മോഹനം പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടി തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുന്നേയാണ് അദ്ദേഹം മരണപ്പെട്ടത്.

ഭാഗ്യമില്ലാത്ത നടി,കല്‍ക്കട്ട ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ദിലീപ് :ലക്ഷ്മി രാമകൃഷ്ണന്‍ഭാഗ്യമില്ലാത്ത നടി,കല്‍ക്കട്ട ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ദിലീപ് :ലക്ഷ്മി രാമകൃഷ്ണന്‍

ടിഎ റസാഖ് യാത്രയായിട്ട് ഒരു വര്‍ഷം

ടിഎ റസാഖ് യാത്രയായിട്ട് ഒരു വര്‍ഷം

കുടുംബ പ്രേക്ഷകര്‍ക്ക് ഇണങ്ങുന്ന കഥയും കഥാപാത്രങ്ങളും ടിഎ റസാഖിന്റെ സിനിമകളുടെ പ്രധാന സവിശേഷത ഇതായിരുന്നു. കഥ, തിരക്കഥ, സംഭാഷണം ടി റസാഖ് എന്നത് പ്രേക്ഷക മനസ്സില്‍ കൂടി പതിഞ്ഞ ടൈറ്റിലായിരുന്നു.

അസുഖത്തിനു മുന്നില്‍ കീഴടങ്ങി

അസുഖത്തിനു മുന്നില്‍ കീഴടങ്ങി

ലിവര്‍ സിറോസിസിനുള്ള ചികിത്സ തുടരുന്നതിനിടയിലാണ് റസാഖ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത്. അദ്ദേഹത്തെ സഹായിക്കുന്നതിന് വേണ്ടി അമ്മയുടെ നേതൃത്വത്തില്‍ മോഹനം എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരിപാടി തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

ഭരതത്തെ അനുസ്മരിപ്പിക്കുന്ന രംഗം

ഭരതത്തെ അനുസ്മരിപ്പിക്കുന്ന രംഗം

മോഹന്‍ലാല്‍ ചിത്രമായ ഭരതത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു അന്ന് അരങ്ങേറിയത്. മോഹനം പരിപാടി നടക്കുന്നതിന് തൊട്ടു മുന്‍പാണ് ടിഎ റസാഖ് മരണപ്പെട്ടത്. എന്നാല്‍ സംഘാടകര്‍ ഈ വിവരം പുറത്തു വിടാതെ മോഹനം മുഴുമിപ്പിക്കുകയായിരുന്നു. മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടിയില്‍ സിനിമാലോകത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു.

ധനസഹായം കൈമാറിയില്ല

ധനസഹായം കൈമാറിയില്ല

മോഹനം പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ടിഎ റസാഖിനെ സാമ്പത്തികമായി സഹായിക്കുകയായിരുന്നു. സഹായം ഏറ്റുവാങ്ങാന്‍ കാത്തു നില്‍ക്കാതെയാണ് അദ്ദേഹം യാത്രയായത്. പരിപാടിയുടെ വരുമാനത്തില്‍ നിന്നുള്ള 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും ധനസഹായം കൈമാറിയിട്ടില്ല.

അദ്ദേഹത്തെ എല്ലാവരും മറന്നു

അദ്ദേഹത്തെ എല്ലാവരും മറന്നു

ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഷാഹിദ സംഘടിപ്പിച്ച കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു. വാടകവീട്ടിലാണ് ഷാഹിനയും കുടുംബവും താമസിച്ചു പോരുന്നത്.

സിനിമാലോകത്തു നിന്നും എത്തിയത്

സിനിമാലോകത്തു നിന്നും എത്തിയത്

സംവിധായകന്‍ പദ്മകുമാറും ഷാജൂണ്‍ കാര്യാലുമാണ് സിനിമാരംഗത്തു നിന്നും കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. അദ്ദേഹത്തെ സിനിമാലോകം മറന്നെന്ന് ഈ സംഭവത്തിലൂടെ മനസിലായതായി ഷാഹിദ പറയുന്നു.

ജീവിച്ചിരിക്കുമ്പോള്‍ മാത്രം

ജീവിച്ചിരിക്കുമ്പോള്‍ മാത്രം

ജീവിച്ചിരിക്കുന്നത് വരെയേ എല്ലാവര്‍ക്കും എല്ലാവരയും ആവശ്യമുള്ളൂവെന്ന് ഈ സംഭവത്തോടെ മനസ്സിലായി. മരിച്ചു കഴിഞ്ഞയാളെക്കൊണ്ട് അവര്‍ക്ക് ഒരു കാര്യവുമുണ്ടാകില്ല അതായിരിക്കും ആരും തിരിഞ്ഞുനോക്കാത്തതെന്നും അവര്‍ പറയുന്നു.

English summary
TA Razak first death anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X