കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞ 'സ്വകാര്യം' പുറത്ത്

Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയത്താണ് ആ ചിത്രം പുറത്ത് വരുന്നത്. സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന ചിത്രം. എന്താണ് സരിത ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞതെന്നായിരുന്നു അന്ന് ഉയര്‍ന്ന ഏറ്റവും വലിയ ചോദ്യം.

എന്നാല്‍ ഉമ്മന്‍ ചാണ്ടി അതില്‍ നിന്നെല്ലാം വിദഗ്ധമായി രക്ഷപ്പെട്ടു. പൊതുപരിപാടികള്‍ക്കിടയില്‍ പലരും ഇത്തരത്തില്‍ സംസാരിയ്ക്കാറുണ്ടെന്നായിരുന്നു മറുപടി. എന്തായാലും അന്ന് പറഞ്ഞ ആ രഹസ്യം ഇപ്പോഴിതാ പരസ്യമായിരിക്കുന്നു.

ടീം സോളാറിന്റെ മുന്‍ മാനേജര്‍ രാജശേഖര്‍ നായര്‍ ആണ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. എന്തായിരുന്നു ആ രഹസ്യം?

സോളാര്‍ തന്നെ

സോളാര്‍ തന്നെ

സോളാറുമായി ബന്ധപ്പെട്ട കാര്യം തന്നെ ആയിരുന്നു അന്ന് സരിത മുഖ്യമന്ത്രിയുടെ ചെവിയില്‍ പറഞ്ഞത് എന്നാണ് രാജശേഖരന്‍ നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്.

നൂറേക്കറില്‍

നൂറേക്കറില്‍

പാലക്കാട് നൂറ് ഏക്കര്‍ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിയ്ക്കാന്‍ സഹായം ചെയ്യണം എന്നാണത്രെ മുഖ്യന്ത്രിയോട് സരിത ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സഹായവാഗ്ദാനം നടത്തിയെന്നും രാജശേഖരന്‍ നായര്‍ പറയുന്നു.

പാലായിലെ ദൃശ്യം

പാലായിലെ ദൃശ്യം

പാലായില്‍ ജലനിധി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചായിരുന്നു സരിത മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞത്. ഈ ചിത്രം ഏറെ വിവാദമായിരുന്നു.

ഉമ്മന്‍ ചാണ്ടിയ്ക്ക് റിസോര്‍ട്ട് പണിയാന്‍

ഉമ്മന്‍ ചാണ്ടിയ്ക്ക് റിസോര്‍ട്ട് പണിയാന്‍

ഉമ്മന്‍ ചാണ്ടിയ്ക്ക് റിസോര്‍ട്ട് പണിയാന്‍ വല്ലാര്‍പാടത്ത് ചെമ്മീന്‍ കെട്ടുകള്‍ ഒഴിപ്പിച്ച് നികത്തിയതായി സരിത പറഞ്ഞിട്ടുണ്ടത്രെ. സരിതയും സലീം രാജും ചേര്‍ന്നാണ് ഇത് ചെയ്തതെന്നാണ് മൊഴി

വേണുഗോപാല്‍

വേണുഗോപാല്‍

ടീം സോളാറിന് ബിഐഎസ്, ഐഎസ്‌ഐ മുദ്രകള്‍ ലഭിയ്ക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് അന്ന് കേന്ദ്ര മന്ത്രിയായ കെസി വേണുഹോപാലിനെ സരിത സമീപിച്ചത്. മന്ത്രി മോശമായി പെരുമാറിയെന്ന് സരിത തന്നോട് പറഞ്ഞതായും മൊഴി നല്‍കിയിട്ടുണ്ട്.

ഒരുകോടിയുടെ വീട്

ഒരുകോടിയുടെ വീട്

ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കയ്യില്‍ പണം ഒന്നും ഇല്ലാതിരുന്ന സരിത അമ്മയുടെ പേരില്‍ തിരുവനന്തപുരത്ത് 1.1 കോടി രൂപയ്ക്ക് വീട് വാങ്ങിയിട്ടുണ്ടെന്നും രാജശേഖരന്‍ നായര്‍ മൊഴി നല്‍കി.

 പണമൊഴുക്ക്

പണമൊഴുക്ക്

സരിതയ്ക്ക് കേസ് നടത്താന്‍ തന്നെ വലിയ തുക വേണം. ഈ പണമെല്ലാം നല്‍കുന്നത് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളാണെന്നും ആരോപണം ഉന്നയിച്ചു.

തമ്പാനൂര്‍ രവിയും ബെന്നി ബ്ഹനാനും

തമ്പാനൂര്‍ രവിയും ബെന്നി ബ്ഹനാനും

തിരുവനന്തപുരത്ത് തമ്പാനൂര്‍ രവിയും എറണാകുളത്ത് ബെന്നി ബഹനാനും ആണ് തന്റെ ഖജാന്‍ജിമാരെന്ന് സരിത തന്നെ പറഞ്ഞിട്ടുണ്ടെന്ന് രാജശേഖരന്‍ നായര്‍.

വധഭീഷണി

വധഭീഷണി

സരിതയ്ക്ക് പ്രമുഖര്‍ പണം നല്‍കിയ കാര്യം ചാനലിന് മുന്നില്‍ പറഞ്ഞതോടെ തന്നെ വധിയ്ക്കുമെന്ന് ഭീഷണി മുഴക്കിയതായും രാജശേഖരന്‍ നായര്‍ ആരോപിയ്ക്കുന്നു.

തെളിവുകള്‍ നല്‍കാം

തെളിവുകള്‍ നല്‍കാം

താന്‍ പറഞ്ഞതിനെല്ലാം തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് രാജശേഖരന്‍ വ്യക്തമാക്കി. വേണമെങ്കില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ക്മ്മീഷനെ അറിയിച്ചിട്ടുണ്ട്.

English summary
Team solar ex manager gave statement in front of Solar Judicial Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X