കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ ലൈംഗിക സംഭാഷണം;എന്‍സിപിക്ക് ട്രാജഡി,ഞെട്ടിത്തരിച്ച് ഉഴവൂര്‍ വിജയന്‍,പണികൊടുത്തത്?

മാര്‍ച്ച് 26ന് സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷനാണ് കേരളത്തെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത പുറത്തുവിട്ടത്.

Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ലൈംഗിക സംഭാഷണം പുറത്തുവന്നതോടെ പ്രതിരോധത്തിലായത് എല്‍ഡിഎഫ് സര്‍ക്കാരും എന്‍സിപിയുമാണ്. മാര്‍ച്ച് 26ന് സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷനാണ് കേരളത്തെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത പുറത്തുവിട്ടത്. മന്ത്രി എകെ ശശീന്ദ്രനാണ് സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ വാര്‍ത്തയുടെ ഞെട്ടലിലാണ് ഇടതുമുന്നണി. ആകെ രണ്ടു എംഎല്‍എമാരുള്ള എന്‍സിപിയുടെ ഏകമന്ത്രിയാണ് എകെ ശശീന്ദ്രന്‍. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

ലൈംഗികസംഭാഷണം...

ലൈംഗികസംഭാഷണം...

ചാനലിന്റെ ലോഞ്ചിംഗിന്റെ ഭാഗമായാണ് കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്ത മംഗളം ടെലിവിഷന്‍ പുറത്തുവിട്ടത്. ആദ്യഘട്ടത്തില്‍ ഇടതുപക്ഷ മന്ത്രിയുടെ ലൈംഗിക ഫോണ്‍ സംഭാഷണം എന്നാണ് വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. പിന്നീടാണ് ചാനല്‍ മന്ത്രിയുടെ പേര് പുറത്തുവിട്ടത്.

ഞെട്ടിത്തരിച്ച് കേരളം...

ഞെട്ടിത്തരിച്ച് കേരളം...

കേട്ടാലറയ്ക്കുന്ന അശ്ലീലച്ചുവയുള്ള സംഭാഷണമാണ് മന്ത്രി നടത്തിയതെന്നാണ് മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ആരോപണവിധേയനായ മന്ത്രി മുന്‍പ് നടത്തിയ പ്രസ്താവനകളും ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പിണറായി സര്‍ക്കാരിലെ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ ഞെട്ടലിലാണ് കേരളം.

എലത്തൂര്‍ എംഎല്‍എ...

എലത്തൂര്‍ എംഎല്‍എ...

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രന്‍ എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതി അംഗമാണ്. അഞ്ചാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. നിലവില്‍ എലത്തൂരില്‍ നിന്നും എംഎല്‍എയായ എകെ ശശീന്ദ്രന്‍, 2011ലും എലത്തൂരില്‍ നിന്ന് വിജയിച്ചിരുന്നു. അതിന് മുന്‍പ് ബാലുശേരിയില്‍ നിന്നും പെരിങ്ങളത്തു നിന്നും അദ്ദേഹം നിയമസഭാംഗമായിട്ടുണ്ട്.

രണ്ടര വര്‍ഷത്തേക്ക്...

രണ്ടര വര്‍ഷത്തേക്ക്...

രണ്ട് എംഎല്‍എമാരുള്ള എന്‍സിപിയ്ക്ക് ഒരു മന്ത്രി സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ എകെ ശശീന്ദ്രനെ മന്ത്രിയായി തിരഞ്ഞെടുത്തത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. വിവാദങ്ങളുണ്ടാക്കിയ പ്രശ്‌നത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം തോമസ് ചാണ്ടി എംഎല്‍എയ്ക്ക് മന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

പരിശോധിച്ച് നടപടിയെന്ന്...

പരിശോധിച്ച് നടപടിയെന്ന്...

പാര്‍ട്ടിയുടെ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ ഞെട്ടലിലാണ് എന്‍സിപി സംസ്ഥാന ഘടകം. മന്ത്രിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചത്.

തോമസ് ചാണ്ടിയോ?

തോമസ് ചാണ്ടിയോ?

സംസ്ഥാനത്ത് ചെറിയ പാര്‍ട്ടിയാണെങ്കിലും എന്‍സിപിക്കുള്ളില്‍ അധികാരവടംവലികളും തര്‍ക്കങ്ങളും രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് ആവശ്യമുന്നയിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദമായിരുന്നു. നിലവില്‍ എകെ ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള ചിലരാണെന്നും ആരോപണമുയരുന്നുണ്ട്.

English summary
Allegations about minister's telephone call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X