കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളികള്‍ക്ക് വീഞ്ഞുണ്ടാക്കാമെങ്കില്‍ ക്ഷേത്രത്തില്‍ ചാരായവും ആവാം... അല്ലേ?

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ക്രിസ്ത്യന്‍ പള്ളികളില്‍ ആരാധനയ്ക്ക്‌ വൈന്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് കൊണ്ട് തന്നെ അവര്‍ക്ക് വൈന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സും ഉണ്ട്. എന്നാല്‍ ആരാധാനയും ആചാരങ്ങളും ക്രിസ്ത്യന്‍ പള്ളികളില്‍ മാത്രമല്ലല്ലോ ഉള്ളത്.

സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുന്നതിന് മുമ്പ് തന്നെ ചാരായം നിരോധിച്ചിരുന്നു. എന്നാല്‍ ചാരായം നിവേദിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ അതിന് വേണ്ടി പ്രത്യേക ലൈസന്‍സോ മറ്റ് സൗകര്യങ്ങളോ നല്‍കിയിട്ടില്ല.

Wine

ഇപ്പോഴിതാ, അങ്ങനെ ഒരു ആവശ്യവുമായി ഒരു ക്ഷേത്രസമിതി രംഗത്ത് വന്നിരിയ്ക്കുകയാണ്. ക്ഷേത്രാചാരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ചാരായം വാറ്റുന്നതിനുള്ള അനുമതിയാണ് ഇവര്‍ ചോദിയ്ക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെ സമീപിച്ചിരിയ്ക്കുന്നത്. കുടുംബ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കാവശ്യമായ ചാരായം വാറ്റാന്‍ അനുമതി നല്‍കണം എന്നാണ് ആവശ്യം. 10 ലിറ്റര്‍ ചാരായവും 15 ലിറ്റര്‍ കള്ളും ആണത്രെ ഇവര്‍ക്ക് ആവശ്യം വരിക.

മുത്തപ്പനേയും, കുടുംബക്ഷേത്രത്തിലെ ഭരദേവതകളേയും പ്രീതിപ്പെടുത്താനാണ് മദ്യം ആവശ്യമെന്ന് പറയുന്നത്. ക്രിസ്ത്യന്‍ സഭയ്ക്ക് വീഞ്ഞുണ്ടാക്കാന്‍ ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാം.

English summary
Temple authority request license for brewing arrack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X