കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ വീണ്ടും ദൈവം രക്ഷിച്ചു; കലാപമുണ്ടാക്കാനുള്ള ശ്രമം പാളി, വിഗ്രഹം തകര്‍ത്തത്...

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ തീരപ്രദേശമായ താനൂരില്‍ സ്‌ഫോടനം നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം പാളിയിരുന്നു.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ലഹളയുണ്ടാക്കാനുള്ള ഗൂഢശ്രമം പാളി. നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തയളെ പോലീസ് പിടികൂടി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി എന്ന ഈശ്വരന്‍ ഉണ്ണി ആണ് അറസ്റ്റിലായത്.

മുമ്പ് വാണിയമ്പലം ബാണാപുരം ക്ഷേത്രത്തില്‍ അക്രമം നടത്തിയത് താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പൂക്കോട്ടുംപാടം വില്ലത്ത് ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഓടിളക്കി കടന്ന് ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്താണ് പ്രതി വിഗ്രഹങ്ങള്‍ തച്ചുടച്ചത്.

പിന്നില്‍ മുസ്ലിംകള്‍!!

പിന്നില്‍ മുസ്ലിംകള്‍!!

സംഭവത്തിന് പിന്നില്‍ മുസ്ലിംകളാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സമാനമായ പ്രചാരണം നടന്നു. പ്രതി പിടിയിലായതോടെ എല്ലാ ഗൂഢശ്രമങ്ങളും പാളി. പോലീസിന്റെ ത്വരിത നടപടികളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍

വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍

ശനിയാഴ്ച പുലര്‍ച്ചെയാണ് വില്ലത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാര്‍ ശ്രീകോവിലിന്റെ ഓടിളക്കിയ നിലയില്‍ കാണുകയായിരുന്നു. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലിന്റെയും വാതില്‍ ഇയാള്‍ തകര്‍ത്തിരുന്നു.

പോലീസെത്തി പരിശോധിച്ചു

പോലീസെത്തി പരിശോധിച്ചു

സംഭവം പോലീസിനെ അറിയിച്ചു. പോലീസെത്തി പരിശോധന നടത്തി. കൂടുതല്‍ പേരെ അകത്തുകടക്കാന്‍ അനുവദിച്ചില്ല. ക്ഷേത്രത്തില്‍ നടന്നിരുന്ന ഭാഗവത സപ്താഹം മുടക്കമില്ലാതെ നടന്നു. രാവിലെ കൂടുതല്‍ പോലീസെത്തി സ്ഥലം പരിശോധിച്ചു.

പോലീസ് കൂടുതല്‍ വിശദീകരിച്ചില്ല

പോലീസ് കൂടുതല്‍ വിശദീകരിച്ചില്ല

ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പു തന്നെ രാജാറാം മോഹന്‍ദാസ് പോറ്റിയെ പോലീസ് പിടികൂടുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ച കാര്യങ്ങള്‍ സംബന്ധിച്ച പോലീസ് കൂടുതല്‍ വിശദീകരിച്ചില്ല.

പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്

പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്

ഒമ്പതു വര്‍ഷമായി മമ്പാട് പൊങ്ങല്ലൂരില്‍ താമസിച്ചുവരികയാണത്രെ പോറ്റി. താനാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതെന്ന ഇയാള്‍ സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഹിന്ദുമതത്തിലെ അനാചാരങ്ങളിലും ബിംബാരാധനകളിലും പ്രതിഷേധിച്ചാണ് ക്ഷേത്രം ആക്രമിച്ചതെന്ന് പ്രതി മൊഴി നല്‍കി.

രണ്ടു വിഗ്രഹങ്ങള്‍

രണ്ടു വിഗ്രഹങ്ങള്‍

ക്ഷേത്രത്തിലെ ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങളാണ് തകര്‍ക്കപ്പെട്ടത്. പൂജാരി വിഎം ശിവപ്രസാദ് ക്ഷേത്ര നട തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ശ്രീകോവിലിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്.

മോഷണ ശ്രമം അല്ല

മോഷണ ശ്രമം അല്ല

ഉടനെ ഭാരവാഹികളെ അറിയിച്ചു. അവര്‍ പോലീസിലും വിവരം ധരിപ്പിച്ചു. ശ്രീകോവിലിന് മുമ്പിലുള്ള ബലി കല്ല് കൊണ്ടാണ് ക്ഷേത്രവാതിലും വിഗ്രഹങ്ങളും തകര്‍ത്തത്. മോഷണ ശ്രമം അല്ലെന്ന് സംഭവം സന്ദര്‍ശിച്ചപ്പോള്‍ തന്നെ പോലീസിന് ബോധ്യപ്പെട്ടിരുന്നു.

ബിജെപി ഹര്‍ത്താല്‍

ബിജെപി ഹര്‍ത്താല്‍

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രാദേശിക ഹര്‍ത്താല്‍ ആചരിച്ചു. ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ തടഞ്ഞു. പിവി അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്കു തള്ളിക്കയറി സംഘര്‍ഷമുണ്ടാക്കാനും ശ്രമമുണ്ടായി.

താനൂരിലും സമാന സംഭവം

താനൂരിലും സമാന സംഭവം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ തീരപ്രദേശമായ താനൂരില്‍ സ്‌ഫോടനം നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം പാളിയിരുന്നു. താനൂരിലെ സംഘപരിവാര പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനമുണ്ടായതോടെയാണ് സംഭവം പുറത്തായത്. അന്ന് ഗുരുതരമായി പരിക്കേറ്റത് തിരുവനന്തപുരം സ്വദേശി ശ്രീകാന്തിനായിരുന്നു.

മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു

മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു

ദിവസങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് നേരെ എറിയാന്‍ ബോംബിണ്ടാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചുവെന്നാണ് അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ഉമ്മന്‍ കോശി പറഞ്ഞത്.

സമാന അക്രമങ്ങള്‍ വേറെയും

സമാന അക്രമങ്ങള്‍ വേറെയും

അതിന് ശേഷം താനാളൂര്‍ നരസിംഹ ക്ഷേത്രത്തിന് തീവയ്ക്കാന്‍ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ കാര്യമായ അന്വേഷണം നടന്നില്ല. അങ്ങാടിപ്പുറം ക്ഷേത്ര വാതിലിന് തീവച്ച സംഭവവും വിവാദമായിരുന്നു. ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തുടര്‍ച്ചയുണ്ടാകുന്ന ഇത്തരം സംഭവങ്ങളെന്ന് ആരോപണമുണ്ട്.

English summary
Temple Vandalised in Malappuram accused in police custody,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X