കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ചെത്തി അമ്മയ്ക്ക് മര്‍ദനം!! ഗതികെട്ട പത്താംക്ലാസുകാരന്‍ പിതാവിനോട് ചെയ്തത്!!

മദ്യപിച്ചെത്തി ശിവന്‍ ഭാര്യയെ മര്‍ദിക്കുന്നത് കണ്ട് പതിനഞ്ചുകാരനായ മകന്‍ ആദ്യം തടസം പിടിക്കുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: രാത്രിയില്‍ സ്ഥിരം മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച പിതാവിനെ പത്താംക്ലാസുകാരന്‍ വാക്കത്തിക്കു വെട്ടി. കോട്ടയത്താണ് സംഭവം. മണര്‍കാട് ഐരാറ്റുനട പാലക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശിവനെയാണ് മകന്‍ വാക്കത്തിക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇവര്‍ തമിഴ്നാട് സ്വദേശികളാണ്. കാലിന് വെട്ടേറ്റ ശിവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പതിവുപോലെ മദ്യപിച്ചെത്തി ശിവന്‍ ഭാര്യയെ മര്‍ദിക്കുന്നത് കണ്ട് പതിനഞ്ചുകാരനായ മകന്‍ ആദ്യം തടസം പിടിക്കുകയായിരുന്നു. എന്നാല്‍ മകനെ തള്ളി മാറ്റി വീണ്ടും ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഇതു കണ്ട് സഹികെട്ടാണ് മകന്‍ അടുക്കളയില്‍ നിന്ന് വാക്കത്തി എടുത്തു കൊണ്ടു വന്ന് ശിവന്‍റെ കാലില്‍ വെട്ടിയത്.

attack

കാലില്‍ മുറിവുണ്ടായി രക്തം വന്നതോടെ ഭാര്യ നിലവിളിച്ചു. ഇതു കേട്ടെത്തിയ നാട്ടുകാര്‍ ശിവനെ ആശുപത്രിയിലെത്തിക്കുകയും സംഭവം പോലീസിലറിയിക്കുകയും ചെയ്തു. പോലീസെത്തി പത്താംക്ലാസുകാരനായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. കടുത്ത മദ്യപാനിയായ ശിവന്‍ സ്ഥിരം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കി.

English summary
ten standered son attack drunken father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X