ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി; ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് വന്‍ സുരക്ഷ
കോഴിക്കോട്: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കെ സുരേന്ദ്രന്‍, എംടി രമേശ്, അര്‍എസ്എസ് നേതാവന്‍ വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കാണ് തീവ്രവാദ ഭീഷണിയുള്ളത്.
നേതാക്കളുടെ ജീവന് ഭീഷണയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് സമീപം നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് പോലീസിന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയത്. കോഴിക്കോട് ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സാഹചര്യത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നവരുടം ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്.
കെ സുരേന്ദ്രന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം മുതല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും 12 കേന്ദ്രമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടുള്ളതിനാല്‍ ഇത്തരം ഭീഷണികള്‍ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും സുരക്ഷയ്ക്കായി എസ്പിജി, എന്‍എസ്ജി, അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്.