കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസില്‍ നിന്ന് കേസ് ഡയറി ലഭിച്ചില്ല, ജഡ്ജി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി

തലശേരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ തലശേരി സബ് കളക്ടറാണ് കേസ് നടക്കുന്നതിനിടയില്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

  • By Afeef Musthafa
Google Oneindia Malayalam News

തലശേരി: പോലീസില്‍ നിന്ന് കേസ് ഡയറിയുടെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ ക്ഷുഭിതനായ ജഡ്ജി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. തലശേരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ തലശേരി സബ് കളക്ടറാണ് കേസ് നടക്കുന്നതിനിടയില്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

പോലീസില്‍ നിന്ന് പലപ്പോഴും കേസ് ഡയറിയുടെ പകര്‍പ്പ് ലഭിക്കാറില്ലെന്നാണ് ജഡ്ജിയുടെ പരാതി. കേസ് ഡയറിയുടെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ പല കേസുകളും മാറ്റിവെയ്‌ക്കേണ്ടി വന്നതും ജഡ്ജിയെ ചൊടിപ്പിച്ചു എന്നാണ് പറയുന്നത്. പത്തിലേറേ കേസുകളാണ് കേസ് ഡയറി ലഭിക്കാത്തതിനാല്‍ മാറ്റിവെച്ചത്. തുടര്‍ന്നുള്ള കേസുകളിലും ഇത് ആവര്‍ത്തിച്ചപ്പോഴാണ് ജഡ്ജി ഇറങ്ങിപ്പോയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

court

ഈ കേസുകളെല്ലാം ഡിസംബര്‍ 28ലേക്ക് മാറ്റിവെച്ചു. നേരത്തെ കോടതിയില്‍ നിന്ന് കേസ് ഡയറിയുടെ പകര്‍പ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫോട്ടോകോപ്പി എടുക്കുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ കേസ് പരിഗണിക്കുമ്പോള്‍ കേസ് ഡയറിയുടെ പകര്‍പ്പ് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കേസ് പരിഗണിക്കുന്നതിന് മുമ്പ് കേസ് ഡയറിയുടെ പകര്‍പ്പ് ശേഖരിക്കണമെന്ന് മജിസ്‌ട്രേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഇതിനെ തുടര്‍ന്ന് 103 കേസുകളാണ് ഒരു ദിവസം മാറ്റിവെയ്‌ക്കേണ്ടി വന്നത്.

English summary
The Thalashery Sub divisional judge walk out from court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X