ആര്‍എംപി നേതാവ് കെകെ രമ സംഘപരിവാര്‍ പരിപാടിയില്‍? വ്യാജ പ്രചരണമെന്ന്....

കേരളവര്‍മ്മയിലെ സംഘപരിവാര്‍ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നത് വ്യാജപ്രചരണമായിരുന്നെന്നാണ് കെകെ രമ പ്രതികരിച്ചത്.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമായിരുന്നെന്ന് കെകെ രമ.

കഴിഞ്ഞ ദിവസം കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജിലെ എബിവിപി പ്രവര്‍ത്തകരായിരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി അക്രമം അഴിച്ചുവിടുകയാണുണ്ടായതെന്നായിരുന്നു ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ ബിജെപി-എബിവിപി പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നായിരുന്നു എസ്എഫ്‌ഐ ആരോപിച്ചത്.

എസ്എഫ്‌ഐ അക്രമങ്ങള്‍ക്കെതിരെ...

കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ അക്രമങ്ങള്‍ക്കെതിരെയാണ് എബിവിപി പ്രവര്‍ത്തകരായിരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കയ്യൊപ്പ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മാടമ്പ് കുഞ്ഞുക്കുട്ടന്‍, ടിഎന്‍ പ്രതാപന്‍, കുമ്മനം രാജശേഖരന്‍, സിപി ജോണ്‍, കെകെ രമ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ജന്മഭൂമി ദിനപ്പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.

വ്യാജ പ്രചരണമെന്ന് കെകെ രമ...

സംഘപരിവാര്‍ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നത് വ്യാജ പ്രചരണമായിരുന്നെന്നാണ് കെകെ രമ പ്രതികരിച്ചത്. താന്‍ പങ്കെടുക്കുമെന്ന ജന്മഭൂമി വാര്‍ത്തയെ കുറിച്ച് അറിയില്ലെന്നും, ഒരിക്കലും ആര്‍എസ്എസ് വേദികളില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സംഘപരിവാറുമായി കെകെ രമ സമരസപ്പെടുന്നു എന്ന രീതിയില്‍ ആര്‍എംപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നതിന് പിന്നില്‍ ചില സിപിഎം ഗ്രൂപ്പുകളാണെന്നാണ് ആരോപണം.

പേരുകള്‍ തിരുകി കയറ്റി...

കെകെ രമ, ടിഎന്‍ പ്രതാപന്‍, സിപി ജോണ്‍ തുടങ്ങിയവര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു മാര്‍ച്ച് 17ന് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ഈ പരിപാടിയ്ക്കിടെയാണ് ബിജെപി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് 18ന് പരിപാടി സംബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇവരുടെ ആരുടെയും പേരില്ല. വെള്ളിയാഴ്ചത്തെ വാര്‍ത്തയില്‍ ഇവരുടെ പേരുകള്‍ മനപ്പൂര്‍വ്വം തിരുകികയറ്റിയെന്നാണ് ആരോപണം.

English summary
KK rama says that was a fake news,
Please Wait while comments are loading...