കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് രക്ഷ ! നടിയുടെ ദൃശ്യങ്ങളുള്ള ആ മൊബൈല്‍ ഫോണ്‍...! അതിനി ഒരിക്കലും ലഭിക്കില്ല..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍. ഇത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കാതെ പോയത് കേസിനെ ദുര്‍ബലപ്പെടുത്തുന്ന ഘടകമാണ്. ആ മൊബൈല്‍ എവിടെ എന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഒടുവില്‍ അക്കാര്യത്തില്‍ ഒരു തീരുമാനമായിരിക്കുകയാണ്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ആണ് ആ നിര്‍ണായക വിവരം പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ദിലീപിന് വേണ്ടി രക്ഷകനിറങ്ങുന്നു..! വെറും പുലിയല്ല..പുപ്പുലി...! ഇനിയാണ് കളി...!ദിലീപിന് വേണ്ടി രക്ഷകനിറങ്ങുന്നു..! വെറും പുലിയല്ല..പുപ്പുലി...! ഇനിയാണ് കളി...!

വന്‍ ട്വിസ്റ്റ്..!! അന്വേഷണം ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക്..!! മാഡമോ വിഐപിയോ ?വന്‍ ട്വിസ്റ്റ്..!! അന്വേഷണം ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക്..!! മാഡമോ വിഐപിയോ ?

നിർണായക തെളിവ്

നിർണായക തെളിവ്

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികളില്‍ നിന്ന് പോലീസിന് കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ എവിടെ എന്നത് സംബന്ധിച്ച് പള്‍സര്‍ സുനിയോ ദിലീപോ പോലീസിന് ഒരു വിവരവും നല്‍കിയില്ല.

വിദേശത്തേക്ക് കടത്തിയോ

വിദേശത്തേക്ക് കടത്തിയോ

ഒടുവില്‍ അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയുടെ മൊഴിയാണ് നിര്‍ണായകമായ ആ വിവരത്തിലേക്ക് വെളിച്ചം വീശിയിരിക്കുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയോ എന്നതടക്കം പോലീസ് സംശയിച്ചിരുന്നു.

മൊബൈൽ കത്തിച്ച് കളഞ്ഞുവെന്ന്

മൊബൈൽ കത്തിച്ച് കളഞ്ഞുവെന്ന്

എന്നാല്‍ ആ നിര്‍ണായക തെളിവ് കത്തിച്ച് കളഞ്ഞതായി പ്രതീഷ് ചാക്കോ പോലീസിന് മൊഴി നല്‍കിയിരിക്കുന്നു എന്നാണ് സൂചന. പള്‍സര്‍ സുനി തന്നെ മൊബൈല്‍ ഏല്‍പ്പിച്ച കാര്യം പ്രതീഷ് ചാക്കോ സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

കത്തിച്ചത് ജൂനിയർ

കത്തിച്ചത് ജൂനിയർ

പ്രതീഷ്ചാക്കോ ആ മൊബൈല്‍ തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. രാജു ജോസഫ് മൊബൈല്‍ കത്തിച്ച് കളഞ്ഞുവെന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം.

ആരാണാ വിഐപി

ആരാണാ വിഐപി

നേരത്തെ മൊബൈല്‍ ഏല്‍പ്പിച്ചത് ഒരു വിഐപിയെ ആണ് എന്ന് പ്രതീഷ് ചാക്കോ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ വിഐപി ഒരു രാഷ്ട്രീയ നേതാവ് ആണെന്ന് മംഗളം വാര്‍ത്തയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി നിര്‍ദേശം

ഹൈക്കോടതി നിര്‍ദേശം

ഇതില്‍ നിന്നും വിഭിന്നമായാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം. നേരത്തെ ഒളിവിലായിരുന്ന പ്രതീഷ് ചാക്കോ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

ജാമ്യത്തിൽ വിട്ടു

ജാമ്യത്തിൽ വിട്ടു

ആലുവ പോലീസ് ക്ലബ്ബില്‍ പത്ത് മണിക്കൂറോളമാണ് പ്രതീഷ് ചാക്കോയെ പോലീസ് ചോദ്യം ചെയ്തത്. കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ചതിന് പ്രതീഷിനെതിരെ കേസെടുക്കുകയും ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

ഫോണോ മെമ്മറി കാര്‍ഡോ ലഭിച്ചില്ല

ഫോണോ മെമ്മറി കാര്‍ഡോ ലഭിച്ചില്ല

നേരത്തെ പ്രതീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ കണ്ടെടുത്തിരുന്നു. എന്നാല്‍ ഫോണോ മെമ്മറി കാര്‍ഡോ ലഭിച്ചിരുന്നില്ല.

ദൃശ്യങ്ങൾ മായ്ച്ചു

ദൃശ്യങ്ങൾ മായ്ച്ചു

ജൂനിയര്‍ അഭിഭാഷകന്‍ രാജു എബ്രഹാമിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച മെമ്മറി കാര്‍ഡില്‍ പക്ഷേ നടിയുടെ ദൃശ്യങ്ങള്‍ ഇല്ലായിരുന്നു. ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞുവെന്നാണ് പോലീസ് കരുതുന്നത്.

വിഐപിയെ രക്ഷിക്കാനോ

വിഐപിയെ രക്ഷിക്കാനോ

യഥാര്‍ത്ഥ മൊബൈല്‍ ഫോണ്‍ കത്തിച്ച് കളയുകയാണ് ഉണ്ടായിട്ടുള്ളത് എങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടില്ല എന്നാണ് പോലീസ് കരുതുന്നത്. അതേസമയം വിഐപിയെ രക്ഷിക്കാനുള്ള ശ്രമമാണോ ഈ മൊഴി എന്നും പോലീസ് സംശയിക്കുന്നു.

കേസിനെ ബാധിക്കില്ലെന്ന്

കേസിനെ ബാധിക്കില്ലെന്ന്

മൊബൈല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തത് പ്രതിഭാഗം കോടതിയില്‍ വലിയ വാദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതേസമയം ഒറിജിനല്‍ ഫോണും മെമ്മറി കാര്‍ഡും ലഭിച്ചില്ലെങ്കിലും പകര്‍പ്പ് ഉള്ളതിനാല്‍ കേസിനെ ബാധിക്കില്ലെന്നാണ് പോലീസ് കരുതുന്നത്.

English summary
Pratheesh Chack revealed that the Mobile with the visuals of actress is destroyed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X