കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കത്തോലിക്ക സഭയിലെ വൈദികരുടെ കാമകേളികള്‍!! സഭയുടെ രഹസ്യങ്ങൾ.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!

കേരള കത്തോലിക്ക സഭയെ പ്രതിക്കൂട്ടിലാക്കി ഔട്ട്‌ലുക്ക് മാസികയുടെ കവര്‍ സ്റ്റോറി

  • By അനാമിക
Google Oneindia Malayalam News

കേരള കത്തോലിക്ക സഭയിലെ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടി പുതിയ ലക്കം ഔട്ട്‌ലുക്ക് മാസികയിലെ കവര്‍സ്‌റ്റോറി. കേരള കത്തോലിക്ക സഭയിലെ അച്ചന്‍മാരുടെ മൂടിവെക്കപ്പെട്ട ലൈംഗിക പീഡനക്കഥകള്‍ എടുത്തുപറയുന്നതാണ് ലേഖനം.

ഔട്ട്‌ലുക്ക് ലേഖിക മിനു ഇട്ടി ഐപ്പിന്റെ കവര്‍‌സ്റ്റോറി കേരളത്തിലെ കത്തോലിക്ക സഭയെ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പുരോഹിതരുടെ ലൈംഗിക കുറ്റങ്ങള്‍

പുരോഹിതരുടെ ലൈംഗിക കുറ്റങ്ങള്‍ പുറത്ത് വരുന്നത് തന്നെ അപൂര്‍വ്വമാണ്. പുറത്ത് വന്ന കേസുകളാകട്ടെ സഭയുടെ പിന്തുണയോടെ അട്ടിമറിക്കപ്പെടുകയോ കുഴിച്ചുമൂടപ്പെടുകയോ ചെയ്യുന്നുവെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

ഖേദം പ്രകടിപ്പിച്ചത് പോലുമില്ല

പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെയ്ക്കാനും ആരോപണം ഉന്നയിച്ചവരെ നിശബ്ദരാക്കാനും കത്തോലിക്ക സഭ നടത്തിയ ശ്രമങ്ങളെ തുറന്നു കാണിക്കുകയാണ് ലേഖനത്തില്‍. പുരോഹിതരുടെ ഇത്തരം കുറ്റകൃത്യങ്ങളില്‍ സഭ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

സഭ വിചാരണ ചെയ്യപ്പെടുന്നു

കേരളത്തിലെ കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കിയ, പുരോഹിതര്‍ നടത്തിയ ഏഴ് കുറ്റകൃത്യങ്ങളെ ലേഖനത്തില്‍ അക്കമിട്ട് നിരത്തുന്നു. ഈ കേസുകളില്‍ സഭ നടത്തിയ ഇടപെടലുകളും ലേഖനത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.

ഇരയ്ക്ക് നീതിയില്ല

കൊടുങ്ങല്ലൂരിനടുത്തുള്ള പുത്തന്‍വേലിക്കര ലൂര്‍ദ്മാതാ പളളി വികാരിയായിരുന്ന ഫാദര്‍ എഡ്വിന്‍ ഫിഗറസിനെതിരെയുള്ളതാണ് ആദ്യത്തെ കേസ്. 14കാരിയായ പെണ്‍കുട്ടി പലതവണ വികാരിയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. സഭയ്ക്ക് പരാതി നല്‍കിയെങ്കിലും പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് ലേഖനം പറയുന്നു.

സഭ അറിഞ്ഞിട്ടേ ഇല്ല

തൃശ്ശൂര്‍ സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ രാജു കൊക്കന്‍ ഒമ്പതുവയസ്സുകാരിയെ പുരോഹിതഭവനത്തില്‍ വെച്ച് പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. കേസ് കോടതിയുടെ പരിഗണനയിലാണെങ്കിലും സഭ ഇതുവരെയും അറിഞ്ഞ മട്ടില്ലെന്നാണ് ഔട്ട്‌ലുക്ക് ലേഖനം ആരോപിക്കുന്നത്.

പാപികൾ രക്ഷിക്കപ്പെടുന്നു

2013ല്‍ 17കാരിയായ ഫാത്തിമ സോഫിയ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ഫാദര്‍ ആരോകിയ രാജ്. ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസില്‍ സഭയും ഒളിച്ചുകളിച്ചുവെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഫാത്തിമയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്ന് സഭയ്ക്ക് മു്ന്നില്‍ ഫാദര്‍ കുറ്റസമ്മതം നടത്തിയെങ്കിലും അത് സഭ മുക്കിയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

നീതി കിട്ടാതെ അഭയ

ഏറെ കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കേസും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. കേസില്‍ പ്രതികളായവരെല്ലാം സഭയില്‍ തുടര്‍ന്നു. ഫാദര്‍ കോട്ടൂര്‍ കോട്ടയം രൂപത ചാന്‍സലറാണ്. മറ്റൊരു പ്രതി ഫാദര്‍ പൂതൃക്കയില്‍ കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചുവെന്നും കവര്‍‌സ്റ്റോറിയില്‍ ചൂണ്ടിക്കാട്ടുന്നു.

പാപങ്ങൾ വെള്ളപൂശപ്പെടുന്നു

കുറ്റകൃത്യങ്ങളെ കത്തോലിക്ക സഭ എങ്ങനെ വെള്ളപൂശുന്നുവെന്നും ലേഖനം കാട്ടിത്തരുന്നു. 1986ല്‍ കുണ്ടറയിലെ മേരിക്കുട്ടി കൊലക്കേസില്‍ പ്രതി ഫാദര്‍ ആന്റണി ലാസറായിരുന്നു. അരനൂറ്റാണ്ട് മുമ്പ് നടന്ന മറിയക്കുട്ടി കൊലക്കേസില്‍ ഫാദര്‍ ബെനഡിക്ട് ഓണംകുളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഈ രണ്ട് കേസിലും പ്രതികളെ രക്ഷിക്കാനാണ് സഭ ശ്രമങ്ങള്‍ നടത്തിയതെന്ന് ലേഖനത്തില്‍ പറയുന്നു.

ശിക്ഷ ഇരകൾക്ക്

പള്ളി ക്യാമ്പിന് പോയി കാണാതായ ശ്രേയ ബെന്നിയെന്ന 12കാരിയുടെ കഥയും ലേഖനം പറയുന്നു. പിന്നീട് ഈ കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപകടമരണമെന്ന് പോലിസ് വിധിച്ചു. കുട്ടിയുടെ ചുണ്ടുകളില്‍ കടിയേറ്റ പാടുകളുണ്ടായിരുന്നു. നീതിക്ക് പകരം കുടുംബത്തിന് ലഭിച്ചത് സഭയുടെ വക ഒറ്റപ്പെടുത്തല്‍ ആയിരുന്നുവത്രേ.

സഭ പ്രതിക്കൂട്ടിൽ

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ 20 കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായും ലേഖനം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഇന്നേവരെ ആരോപണവിധേയനായ ഒരു പുരോഹിതനും സഭയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടില്ലെന്നും ലേഖനം പറയുന്നു.

English summary
Outlook Magazine's Cover story reveals the sexual crimes committed by Catholic Priests in Kerala. It also reveals the attempts made by Catholic church to save the accused ones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X