കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രേക്ക് ദ കര്‍ഫ്യൂ... തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ സമരം ചെയ്തതിങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്കെന്താ രാത്രി ലൈബ്രറിയില്‍ പോയാല്‍...? പെണ്‍കുട്ടികള്‍ വൈകീട്ട് ആറരയ്ക്ക് ഹോസ്റ്റലില്‍ കയറണം എന്ന നിയമം ആരാണ് ഉണ്ടാക്കിയത്....?

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥിനികള്‍ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പലവിധത്തിലുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം കാണാതെ വന്നപ്പോഴാണ് 'ബ്രേക്ക് ദ കര്‍ഫ്യൂ' എന്ന പേരില്‍ രാത്രിയില്‍ ഹോസ്റ്റലില്‍ കയറാതെ സമരം ചെയ്തത്.

Break the Curfew

സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ആണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നിയമം. ആറരയ്ക്ക് തന്നെ ഹോസ്റ്റലില്‍ കയറേണ്ടതിനാല്‍ ലൈബ്രറിയും കമ്പ്യൂട്ടര്‍ സേവനങ്ങളും പെണ്‍കുട്ടികള്‍ക്ക് വേണ്ടവിധം ഉപയോഗിക്കാനാവുന്നില്ല. അസൈന്‍മൈന്റും മറ്റും ചെയ്യാന്‍ ആണ്‍കുട്ടികള്‍ വൈകുന്നേരങ്ങളില്‍ ലൈബ്രറി ഉപയോഗിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഇതിന് അവസരമില്ല.

ഹോസ്റ്റലില്‍ കയറേണ്ട സമയം രാത്രി ഒമ്പത് മണി വരെ ആക്കണം എന്നതാണ് പെണ്‍കുട്ടികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. എന്നാല്‍ കേളേജ് പ്രിന്‍സിപ്പാളും അധികൃതരും കേള്‍ക്കാത്ത ഭാവം നടിച്ചു.

ഒടുവിലത്തെ വഴി എന്ന രീതിയില്‍ ആണ് 350 ല്‍പരം പെണ്‍കുട്ടികള്‍ മാര്‍ച്ച് 18 ന് രാത്രി ലേഡീസ് ഹോസ്റ്റലില്‍ കയയാഥെ സമരം ചെയ്തത്. ഒടുവില്‍ പാതിരരാത്രിയടോ അസിസ്റ്റന്റ് വാര്‍ഡന്‍ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. വിശദമായ ചര്‍ച്ചക്കായി യോഗം വിളിക്കാമെന്ന ധാരണയില്‍ സമരം അവസാനിപ്പിച്ചു.

English summary
Thiruvananthapuram College Girls Defy Hostel Rules, To Spend The Night Outside In Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X