കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരം മുഴുവന്‍ വൃത്തിയാക്കിയ നഗരസഭ പക്ഷേ ഒരു കാര്യം മറന്നു, കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: അതാണ് തിരുവന്തപുരം നഗരസഭ. മാലിന്യ സംസ്‌ക്കരണത്തില്‍ എന്ത് മാത്രം പഴികേട്ടതാണ്. പക്ഷേ ആറ്റുകാല്‍ പൊങ്കാല വന്നതോടെ നഗരസഭയുടെ ചീത്തപ്പേര് അല്‍പ്പമൊന്ന് മാറിക്കിട്ടി. പൊങ്കാല കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റെക്കോര്‍ഡ് വേഗത്തിലാണ് നഗരസഭ മാലിന്യം നീക്കിയതെന്നാണ് വകാശ വാദം. പൊങ്കാല കഴിഞ്ഞ് വൈകുന്നേരത്തോടെ 20 ട്രക്ക്‌ലോഡ് മാലിന്യം നീക്കിയെന്നായിരുന്നു അവകാശവാദം. സിറ്റിയിലെ ഏറെക്കുറെ ഭാഗങ്ങളും നഗരസഭ വൃത്തിയാക്കി.

എന്നാല്‍ എല്ലാറ്റിനും നേതൃത്വം നല്‍കിയ നഗരസഭ കാര്യാലയത്തിന്റെ പരിസരത്ത് ഇന്നും (6 മാര്‍ച്ച് 2015) പൊങ്കാല അവശിഷ്ടങ്ങളും അടുപ്പ് കൂട്ടാനുപയോഗിച്ച ചുടുകല്ലുകളും കൂടി കിടന്നിരുന്നു. നാട് വൃത്തിയാക്കാനിറങ്ങിയ നഗരസഭ സ്വന്തം കാര്യാലയത്തിന്റെ പരിസരം വൃത്തിയാക്കാന്‍ മറന്ന് പോയതാവും. എന്തായാലും നഗരം വൃത്തിയാക്കിയല്ലോ...കാണൂ

 റെക്കോര്‍ഡ് വേഗം

റെക്കോര്‍ഡ് വേഗം

റെക്കോര്‍ഡ് വേഗത്തില്‍ നഗര ശുചീകരണം നടപ്പിലാക്കിയെന്നാണ് തിരുവനന്തപുരം നഗരസഭയുടെ അവകാശവാദം.

സ്വച്ഛ് ഭാരത്

സ്വച്ഛ് ഭാരത്

ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മേയര്‍

നഗരസഭയുടെ കാര്യം മറന്നോ

നഗരസഭയുടെ കാര്യം മറന്നോ

നഗരസഭ നഗരം മുഴുവന്‍ വൃത്തിയാക്കിയപ്പോഴും നഗരസഭ കാര്യാലയവും പരിസരവും അല്‍പ്പം മലിനപ്പെട്ട് തന്നെ കിടന്നു

സഹകരണം

സഹകരണം

തൊഴിലാളികളും ഉദ്യോഗസ്ഥരും ഒരേ മനസോടെ നിന്നപ്പോള്‍ നഗര ശുചീകരണം വളരെ എളുപ്പമായി

English summary
Maintaining their records in the previous years, the City Corporation this year also speedily completed the task of cleaning up of the city roads and surroundings soon after Attukal pongala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X