കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം ലോ കോളേജിന് 140 വയസ്സ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോ കോളേജ് പ്രസിദ്ധമാണ്. പല പ്രമുഖരും നിയമ ബിരുദം സ്വന്തമാക്കിയത് ഇവിടെ നിന്നാണ്. കേരള രാഷ്ട്രീയത്തില്‍ പോലും തിരുവനന്തപുരം ലോ കോളേജിന് പ്രത്യേക സ്ഥാനമുണ്ട്.

കോളേജ് സ്ഥാപിച്ചതിന്റെ 140-ാം വാര്‍ഷികാഘോഷം ഗംഭീരമാക്കി. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്തു. എന്‍കെ പ്രേമചന്ദ്രന്‍ എംപിയും കെ മുരളീധരന്‍ എംഎല്‍എയും അടക്കമുളള പ്രമുഖര്‍ പങ്കെടുത്തു.

പേരുകേട്ട ജഡ്ജിമാരേയും അഭിഭാഷകരേയും സംഭാവന ചെയ്തിട്ടുണ്ട് ലോ കോളേജ്. ആര്‍ ശങ്കറും സി അച്യുതമേനോനും അടക്കമുള്ളവര്‍ ഈ കോളേജില് നിന്ന് പഠിച്ചിറങ്ങിയവരാണ്.

ഉദ്ഘാടനം മന്ത്രി

ഉദ്ഘാടനം മന്ത്രി

വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ആണ് കോളേജ് സ്ഥാപിതമായതിന്റെ 140-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തത്.

മന്ത്രി വിളക്ക് കൊളുത്തില്ല

മന്ത്രി വിളക്ക് കൊളുത്തില്ല

വിദ്യാഭ്യാസമന്ത്രിക്ക് വിളക്ക് കൊളുത്താനുള്ള ബുദ്ധിമുട്ട് എല്ലാവര്‍ക്കും അറിയാം, അതുകൊണ്ട് കെ മുരളീധരന്‍ എംഎല്‍എ ആണ് നിലവിളക്ക് കൊളുത്തിയത്.

പഠിച്ച പ്രമുഖര്‍

പഠിച്ച പ്രമുഖര്‍

മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ്, ഹൈക്കോടതി ജസ്റ്റീസുമാരായ ഹാറൂണ്‍ അല്‍ റഷീദ്, ചിദംബരേഷ്, കെമാല്‍ പാഷ, എവി രാമകൃഷ്ണ്‍ പിള്ള തുടങ്ങിയ പ്രമുഖര്‍ തിരുവനന്തപുരം ലോ കോളേജില്‍ പഠിച്ചിറങ്ങിയവരാണ്.

രാഷ്ട്രീയക്കാര്‍

രാഷ്ട്രീയക്കാര്‍

ആര്‍ ശങ്കര്‍, സി അച്യുത മേനോന്‍, രമേശ് ചെന്നിത്തല, ഇ അഹ്ഹമ്മദ്, ടിഎം ജേക്കബ്, എ സമ്പത്ത്, എന്‍കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും തിരുവനന്തപുരം ലോ കോളേളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

സാഹിത്യം, കല

സാഹിത്യം, കല

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഈ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ ആളാണ്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടിയും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

English summary
Thiruvananthapuram Law College celebrates 140 th Anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X