കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാമിന്‌ ഐസക്കിന്റെ കിടിലന്‍ മറുപടി, അതിന് ബല്‍റാമിന്റെ കിടിലോല്‍ക്കിടിലന്‍ മറുപടി!!!

Google Oneindia Malayalam News

തൃത്താല/ആലപ്പുഴ: തൃത്താലയിലെ കൃഷി ഓഫീസര്‍ വിപി സിന്ധുവിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് തോമസ് ഐസക് എംഎല്‍എ ഫേസ്ബുക്കില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പുതിയ തലങ്ങളിലേയ്ക്ക്. ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ബല്‍റാം നല്‍കിയ മറുപടി ഏറെ വിമര്‍ശനങ്ങള്‍ വിധേയമായ സാഹചര്യത്തില്‍ ഐസക്ക് പുതിയ പോസ്റ്റ് ഇട്ടു. അതിന് ബല്‍റാം വീണ്ടും മറുപടിയും നല്‍കി.

ഐസക്ക് കാര്യങ്ങള്‍ കൃത്യമായ ഭാഷയില്‍ ഉന്നയിച്ചപ്പോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ബല്‍റാം പ്രതികരിച്ചത്. വിപി സിന്ധുവിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാനുതകന്നുതാണ് ഇതെന്നാണ് ബല്‍റാമിന്റെ വാദം. എന്നാല്‍ സ്ഥലം മാറ്റത്തില്‍ എംഎല്‍എയുടെ പങ്കാണ് ഐസക് വരച്ചുകാട്ടുന്നത്.

തെറ്റിദ്ധരിപ്പിച്ചതല്ല

തെറ്റിദ്ധരിപ്പിച്ചതല്ല

തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റം സംബന്ധിച്ച വിവരങ്ങള്‍ തന്നെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതല്ലെന്നാണ് ഐസക് പറയുന്നത്. അദ്ദേഹത്തിന് കൃത്യമായ വിവരം ഉണ്ടത്രെ!

പൊതു സ്ഥലം മാറ്റമല്ല

പൊതു സ്ഥലം മാറ്റമല്ല

കൃഷി വകുപ്പിലെ പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമായല്ല വിപി സിന്ധുവിനെ സ്ഥലം മാറ്റിയത്. സ്‌കൂള്‍ തുറന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ്.

ബല്‍റാമിന്റെ പങ്ക്

ബല്‍റാമിന്റെ പങ്ക്

പ്രോപ്പര്‍ ചാനല്‍ വഴിയല്ല സ്ഥലം മാറ്റഉത്തരവ് നല്‍കിയത്. സ്ഥലം മാറ്റ ഉത്തരവ് എംഎല്‍എ നേരിട്ട് എത്തിയ്ക്കുകയായിരുന്നു. ഒരു വെള്ളിയാഴ്ചയായിരുന്നു ഇത്.

അടിയന്തര നടപടി

അടിയന്തര നടപടി

സ്ഥലം മാറ്റ ഉത്തരവ് അന്ന് തന്നെ നടപ്പാക്കണം എന്നായിരുന്നു ശാഠ്യം. തിങ്കളാഴ്ച അവധി പോലും അനുവദിയ്ക്കാതെ വിളിച്ചുവരുത്തി ഉത്തരവ് നല്‍കിയെന്നാണ് ഐസക് പറയുന്നത്.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

കൃഷി വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരം മുറിച്ച് മാറ്റിയത് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാന പ്രകാരം ആണ്. അതില്‍ കൃഷി ഓഫീസര്‍ തെറ്റുകാരിയല്ലെന്നും ഐസക് പറയുന്നു.

ഓംബുഡ്‌സ്മാന്‍

ഓംബുഡ്‌സ്മാന്‍

മരം മുറിച്ചതുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിശോധിച്ച ഓംബുഡ്‌സ്മാന്‍ അത് തള്ളുകയായിരുന്നു എന്നാണ് ഐസക്കിന്റെ വാദം.

സ്ത്രീ വിരുദ്ധം

സ്ത്രീ വിരുദ്ധം

ബല്‍റാമിന്റെ പോസ്റ്റില്‍ നിറഞ്ഞ് നില്‍ക്കുന്ന ദു:സൂചനകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്ത്രീ വിരുദ്ധതയും ഞെട്ടിപ്പിയ്ക്കുന്നതാണെന്നും ഐസക് പറയുന്നു.

 ബല്‍റാമിന്റെ മറുപടി

ബല്‍റാമിന്റെ മറുപടി

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കുറച്ച് കൂടി വ്യക്തതവരുത്തുകയാണ് ബല്‍റാം ഇത്തവണ. അതിന് ആവശ്യമായ രേഖകളും അദ്ദേഹം പുറത്ത് വിടുന്നുണ്ട്.

സബ് കളക്ടറുടെ റിപ്പോര്‍ട്ട്

സബ് കളക്ടറുടെ റിപ്പോര്‍ട്ട്

മരം മുറിച്ചതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സബ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ബല്‍റാം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

തിരുത്തിയ മിനിട്‌സ്

തിരുത്തിയ മിനിട്‌സ്

പഞ്ചായത്ത് ഭരണ സമിതി മരം മുറിയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. മിനിട്‌സ് തിരുത്തിയതാണെന്നാണ് ബല്‍റാമിന്റെ വാദം. വേണമെങ്കില്‍ രേഖ ഹാജരാക്കാമെന്നും ഉറപ്പ് നല്‍കുന്നു.

തെളിയിക്കണം

തെളിയിക്കണം

കൃഷി ഓഫീസര്‍ക്കുള്ള സ്ഥലം മാറ്റ ഉത്തരവ് എംഎല്‍എ നേരിട്ട് കൊടുക്കുകയായിരുന്നു എന്ന് മുന്‍ മന്ത്രികൂടി ആയ ഐസക് ഉളുപ്പില്ലാതെ പറയുന്നത് കേട്ട് സഹതാപമാണ് തോന്നുന്നത് എന്നാണ് ബല്‍റാം എഴുതുന്നത്. അങ്ങനെയെങ്കില്‍ തെളിയിക്കാന്‍ വിനീതമായി അഭ്യര്‍ത്ഥിയ്ക്കുന്നും ഉണ്ട്.

ഐസക്കിന്റെ പോസ്റ്റ്

തോമസ് ഐസക്കിന്റെ മറുപടി പോസ്റ്റ് ഇങ്ങനെ

ബല്‍റാമിന്റെ പോസ്റ്റ്

ബല്‍റാം തെളിവ് സഹിതം നല്‍കിയ മറുപടി ഇങ്ങനെ

English summary
Thomas Isaac- VT Balram Facebook war continues. The word war started on the controversial transfer of Agricultural Officer of Thrithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X