കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം മന്ത്രി ബീഫ് കഴിച്ചാൽ വിശ്വാസികൾക്ക് പൊള്ളും!അടവ് ഫലിക്കില്ലെന്ന് സുരേന്ദ്രന് മുന്നറിയിപ്പ്!

കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശം ബിജെപിക്കോ സുരേന്ദ്രനോ ഇല്ലെന്ന് ഐസക് പോസ്റ്റിൽ കുറിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ബീഫ് കഴിച്ചത് വിമർശിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും ബിജെപിക്കോ സുരേന്ദ്രനോ ഇല്ലെന്ന് ഐസ്ക് വ്യക്തമാക്കുന്നു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഐസക് സുരേന്ദ്രന് മറുപടി നൽകിയിരിക്കുന്നത്.വ്യാജ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തിയതിനും ഐസക് സുര്ന്ദ്രനെ വിമർശിക്കുന്നുണ്ട്.

ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുനേനത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും മന്ത്രിമാരും ഉത്തരവാദിത്വപ്പെട്ടവരും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടു നിൽക്കണമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.

നുണ പ്രചരണം സംഘപരിവാർ തന്ത്രം

നുണ പ്രചരണം സംഘപരിവാർ തന്ത്രം

ഇന്ത്യയിൽ ഇന്നോളമുള്ള വർഗീയ കലാപങ്ങളിൽ പളപ്പോഴും സവർണ തീവ്രവാദികളുടെ കൈയ്യിലെ മാരകായുധം പശുവായിരുന്നുവെന്ന് തോമസ് ഐസക് പറയുന്നു. പശുവിറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ചെന്ന ഊഹാപോഹം പരത്തിയാണ് യുപിയിൽ മുഹമ്മദ് അഖിലാഖിനെ വർഗീയവാദികൾ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്ന് ഐസക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. കലാപങ്ങളും കൂട്ടക്കൊലകളും സൃഷ്ടിക്കാൻ ഊഹാപോഹങ്ങൾ പരത്തലും നുണ പ്രചരിപ്പിക്കലും എക്കാലത്തും സംഘപരിവാറിന്റെ തന്ത്രങ്ങളായിരുന്നുവെന്നും ഐസക് പറയുന്നു.

ഇത് ആമുഖം

ഇത് ആമുഖം

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പറയുന്നതിനാണ് മുഹമ്മദ് അഖിലാഖിന്റെ കാര്യമൊക്കെ ആമുഖമായി പറഞ്ഞതെന്നാണ് ഐസക് പറയുന്നത്. ദേവസ്വം മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചുവെന്നാണ് സുരേന്ദ്രൻ പറയുന്നതെന്നും ഐസക്.

അട്ടിപ്പേറവകാശം ഇല്ല

അട്ടിപ്പേറവകാശം ഇല്ല

കേരളത്തിലെ വിശ്വാസികളുടെ അട്ടിപ്പേറവകാശം ബിജെപിക്കോ സുരേന്ദ്രനോ ഇല്ലെന്ന് ഐസക് പോസ്റ്റിൽ കുറിക്കുന്നു. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി നേതാവ് വി മുരളീധരനെയാണ് പരാജയപ്പെടുത്തിയതെന്നും മറക്കരുതെന്നും ഐസക് പറയുന്നു. ദേവസ്വം മന്ത്രി എന്ത് കഴിക്കണമെന്നും എപ്പോൾ കഴിക്കണമെന്നും കെ സുരേന്ദ്രനോ ബിജെപിയോ നിശ്ചയിക്കേണ്ടതില്ലെന്നും അത്തരം ഭീഷണികളൊന്നും കേരളത്തിൽ വിലപ്പോവില്ലെന്നും ഐസക്.

 ചിരിച്ച് മണ്ണുകപ്പുന്ന ഭീഷണി

ചിരിച്ച് മണ്ണുകപ്പുന്ന ഭീഷണി

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പലതരം ഭീഷണികളാണെന്ന് ഐസക് പറയുന്നു. ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന അഭാസ സമരങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണം, തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ആരും ദേശീയ പ്രസ്ഥാനത്തെ വലിച്ചിടരുത് എന്നൊക്കെയാണ് സുരേന്ദ്രന്റെ ഭീഷണികളെന്നും ഐസകും. സുരേന്ദ്രന്റെ ഭീഷണികൾ വായിച്ചാൽ ചിരിച്ച് മണ്ണുകപ്പാമെന്നതാണ് പ്രത്യേകതയെന്നും ഐസക് പറയുന്നു.

ഏതാണ് ദേശീയ പ്രസ്ഥാനം

ഏതാണ് ദേശീയ പ്രസ്ഥാനം

ഏതാണ് സുരേന്ദ്രൻ വിശേഷിപ്പിക്കുന്ന ദേശീയ പ്രസ്ഥാനമെന്ന് ഐസക് ചോദിക്കുന്നു. ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുക്കേണ്ടെന്നു തീരുമാനിച്ച ആർഎസ്എസ് ആണോയെന്നും അദ്ദേഹം. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത, ത്രിവർണ ദേശീയ പതാക ഹന്ദുക്കളുടേതല്ലെന്നും അതിനെ ബഹുമാനിക്കരുതെന്നും പറഞ്ഞ ആർഎസ്എസിനെ കുറിച്ചാണോ സുരേന്ദ്രൻ പറയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ജനങ്ങളുടെ പേരിലാണ് ഒന്നാന്തരം ദേശവിരുദ്ധ സംഘടനയുടെ ഭീഷണിയെന്നും അദ്ദേഹം പറയുന്നു.

 കേരളത്തിൽ വിലപ്പോവില്ല

കേരളത്തിൽ വിലപ്പോവില്ല

സുരേന്ദ്രനും ബിജെപിക്കാരും സംഘപരിവാർ പ്രസ്ഥാനങ്ങളും നെറ്റിയിലൊട്ടിച്ചുവെന്നു കരുതി ആർഎസ്എസും ബിജെപിയും സംഘപരിവാർ പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനമാവില്ലെന്ന് തോമസ് ഐസക്. ആ അവകാശ വാദം ഇന്ത്യയുടെ ചരിത്രം വകവച്ച് തരികയില്ലെന്നും ഐസക് പറയുന്നു. ചരിത്രപരമായ ഗീർവാണങ്ങളും നീചമായ നുണകളും കൊണ്ട് കുറേക്കാലം കുറേപ്പേരെ തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാറിനു കഴിഞ്ഞേക്കുമെന്നും എന്നാൽ കേരളത്തിൽ അതുപോലും വിലപ്പോവില്ലെന്നും തെളിയിക്കുന്നതാണ് സുരേന്ദ്രന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെന്നും അദ്ദേഹം.

സുരേന്ദ്രന്റെയും ബിജെപിയുടെയും അടവ് ഫലിക്കില്ല

സുരേന്ദ്രന്റെയും ബിജെപിയുടെയും അടവ് ഫലിക്കില്ല

ജാതി മതഭേദമെന്യേ മനുഷ്യൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് ഐസക്. ആചാരത്തിന്റെ ഭാഗമായി വളരെ ചെറിയൊരു ന്യൂനപക്ഷമാണ് സസ്യാഹാരം കഴിക്കുന്നതെന്നും എന്നാൽ ആ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും മറ്റൊരാൾ ആഹാരം കഴിക്കുന്നത് കണ്ട് വേദനിക്കേണ്ട ഗതികേടുമെില്ലെന്നും ഐസക് പറയുന്നു. അതിനാൽ ദേവസ്വം മന്ത്രി ബീഫ് കഴിച്ചതു കൊണ്ട് വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ പോകുന്നില്ലെന്നും ഐസക് വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ ഭക്ഷണ കാര്യങ്ങളിൽ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നു കേരളത്തിലെ മഹാഭൂരിപക്ഷം വിശ്വാസികൾക്കും അറിയാമെന്നും അതിനാലാണ് സുരേന്ദ്രൻറെയും ബിജെപിയുടെയും അടവുകൾ കേരളത്തിൽ ഫലിക്കാതെ പോകുന്നതെന്നും ഐസക് പറയുന്നു.

സുരേന്ദ്രന്റെ നുണപ്രചരണം

സംഘപരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കാൻ സുരേന്ദ്രനെ പോലുള്ളവർക്ക് അറിയാവുന്ന അടവ് നുണ പ്രചരണം മാത്രമാണെന്ന് ഐസക് പറയുന്നു. നുണ പ്രചരിപ്പിക്കാൻ സുരേന്ദ്രൻ ഉപയോഗിച്ച ചിത്രങ്ങളുടെ സത്യം എന്തെന്നും ഐസക് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ ഇന്ത്യക്കാരുടെ അവസ്ഥ എന്ന തലക്കെട്ടില്‍ ഇന്ത്യ ടൈംസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങളിൽ 37ാമത്തെ ചിത്രമാണ് സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് നുണയ്ക്ക് മോടികൂട്ടാൻ ഉപയോഗിച്ചിരിക്കുന്നതെന്നും ഐസക്. സുരേന്ദ്രന്റെ നുണ പൊളിച്ച നവമാധ്യമ പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നതായും ഐസക് പറയുന്നു.

 കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

അപവാദങ്ങള്‍ക്ക് വിട, പ്രഭാസ് വിവാഹിതനാകുന്നു, വധു ആരാണെന്നറിയുമോ, അനുഷ്‌കയല്ല !! കൂടുതൽ വായിക്കാൻ

English summary
thomas issac's reply to surendran s face book post Description
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X