കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളം മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു!! അപകടം കൊല്ലത്ത്

മീന്‍ പിടിക്കാന്‍ കായലില്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്

  • By Sooraj
Google Oneindia Malayalam News

കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. മങ്ങാട് സ്വദേശികളായ മോനിഷ്, ടോണി, സാവിയോ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.

1

കായലില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. രാത്രിയിലും പുലര്‍ച്ചെയും ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇതേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.

2

അപകടം നടന്നയുടന്‍ തന്നെ കരയിലും മറ്റുമുണ്ടായിരുന്ന ആളുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ കരയ്‌ക്കെത്തിക്കുന്നതിനു മുമ്പ് തന്നെ മൂന്നു പേരും മരിച്ചിരുന്നു. യുവാക്കള്‍ ഞായറാഴ്ച ഈ കായലില്‍ മീന്‍ പിടിക്കാന്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ എത്തിയ യുവാക്കളാണ് ഇപ്പോള്‍ അപകടത്തില്‍ പെട്ടിരിക്കുന്നത്. മങ്ങാട് അഷട്മുടി കായലിനോട് ചേര്‍ന്നാണ് കണ്ടച്ചിറ കായല്‍ സ്ഥിതി ചെയ്യുന്നത്.

English summary
Boat accident in Kollam, 3 died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X