കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ഭീഷണി, തുഷാരഗിരി അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ് തുഷാരഗിരി. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് തുഷാരഗിരി അനിശ്ചിതമായി അടച്ചിട്ടിരിയ്ക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു . തുഷാരഗിരി തുറന്നില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത് .

പ്രദേശത്ത് മാവോയസിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് തുഷാരഗിരി അടച്ചിട്ടിരിയ്ക്കുന്നതെന്ന് ഡിഎഫ്ഒ അറിയിച്ചു . ജീവനക്കാരുടേയും സഞ്ചാരികളുടേയും സുരക്ഷ ഉറപ്പാക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു .

Kozhikode

ക്രിസ്മസ് അഴധിക്കാലമായതോടെ തുഷാരഗിരിയില്‍ എത്തുന്നവര്‍ നിരാശരായാണ് മടങ്ങുന്നത് . ഈരാറ്റുമുക്ക് , തുമ്പിതുള്ളും പാറ , മഴവില്‍ , തോണിക്കയം എന്നിങ്ങനെ നാല് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയില്‍ ഉള്ളത് . എന്നാല്‍ കഴിഞ്ഞ ആറ് മാസമായ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേയ്ക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത് . ജനവരി ഒന്നിന് മുന്‍പ് ടൂറിസ്റ്റ് കേന്ദ്രം തുറന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിയ്ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത് .കോഴിക്കോട്ടെത്തുന്ന സഞ്ചാരികളെ വളരെയധികം ആകര്‍ഷിയ്ക്കുന്ന ഒന്നാണ് തുഷാരഗിരി വെള്ളച്ചാട്ടം . തുഷാരഗിരി വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍ .

English summary
Thusharagiri Tourist Center in Kozhikode shut down due to Maoist threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X