കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്യ ദിനാഘോഷത്തിന് ഒരുങ്ങി കേരളം..തലസ്ഥാനത്ത് മുഖ്യമന്ത്രി രാവിലെ പതാക ഉയർത്തും...

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയില്‍. രാവിലെ 8.30ന് സെന്‍ട്രല്‍ സ്‌റേറഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവുക. തുടര്‍ന്ന് വിവിധ സേനകളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്യും. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ ഉള്‍പ്പെടെ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. 24 പ്ലാറ്റൂണികള്‍ പങ്കെടുക്കുന്ന പരേഡില്‍ കര്‍ണാടക പോലീസും പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് സ്‌റേറഡിയത്തില്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും. പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.

പിസി ജോര്‍ജ് സ്ഥൂലരോഗപിണ്ഡം..തളയ്ക്കാന്‍ ആളില്ലാത്ത മദയാന...! മുഖത്തടിച്ച് ശാരദക്കുട്ടി..!പിസി ജോര്‍ജ് സ്ഥൂലരോഗപിണ്ഡം..തളയ്ക്കാന്‍ ആളില്ലാത്ത മദയാന...! മുഖത്തടിച്ച് ശാരദക്കുട്ടി..!

INDEPENDECE

ഏതെങ്കിലും തരത്തിലുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നടക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി സംസ്ഥാന പോലീസ് സേന നിതാന്ത ജാഗ്രതയിലാണ്. മുഴുവന്‍ നഗരങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. ആഷോഘത്തിന്റെ വിവധ പരിപാടികള്‍ നടക്കുന്ന വേദികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാളുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജന്‍സ് വിഭാഗവും ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

English summary
Security tightened across Kerala for Independence Day celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X