കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയാക്കാൻ വന്ന പിണറായി സര്‍ക്കാരിനുള്ള മാര്‍ക്ക് ഇതാണ്..!!! മികച്ച മുഖ്യമന്ത്രി പിണറായി അല്ല..!!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: എല്ലാം ശരിയാക്കുമെന്ന ഉറപ്പോടെ ഭരണത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍ എണ്ണമറ്റ വിവാദങ്ങള്‍ക്കിടെ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദേശീയ മാധ്യമമായ ടൈംസ് നൗ നടത്തിയ സര്‍വ്വേയില്‍ പിണറായി സര്‍ക്കാരിന് അത്ര മോശമല്ലാത്ത മാര്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

 ലിംഗം പോയ സ്വാമി ക്ലീനായി പുറത്ത് വരും..!!! ലിംഗം ഫിറ്റ് ചെയ്ത് ക്രിത്രിമലിംഗസ്വാമിയെന്ന് പേരും !!! ലിംഗം പോയ സ്വാമി ക്ലീനായി പുറത്ത് വരും..!!! ലിംഗം ഫിറ്റ് ചെയ്ത് ക്രിത്രിമലിംഗസ്വാമിയെന്ന് പേരും !!!

 സർക്കാരിനെ അട്ടിമറിക്കാൻ കെഎം മാണി ഗൂഢാലോചന നടത്തി..!!! മാണിയെ മുഖ്യമന്ത്രിയാക്കും...!!! സർക്കാരിനെ അട്ടിമറിക്കാൻ കെഎം മാണി ഗൂഢാലോചന നടത്തി..!!! മാണിയെ മുഖ്യമന്ത്രിയാക്കും...!!!

സർക്കാരിന് പാസ് മാർക്ക്

ഭരണം ഒരു വര്‍ഷമെത്തുമ്പോള്‍ സര്‍ക്കാരിന് പത്തില്‍ 5.8 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ ഭരണമേറ്റെടുത്ത ഇടതുപക്ഷ സര്‍ക്കാരിന് പാസ് മാര്‍ക്ക് മാത്രമേ ഉള്ളൂ. പക്ഷേ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും എല്‍ഡിഎഫ് വിജയിക്കുമെന്ന് സര്‍വ്വേ പറയുന്നു.

പിണറായി മികച്ചത് തന്നെ

പ്രതീക്ഷിച്ചത്ര മികവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊതുവേ ഉള്ള അഭിപ്രായം. എങ്കിലും പിണറായി സര്‍ക്കാരിലുള്ള പ്രതീക്ഷ ജനങ്ങള്‍ കൈവിട്ടിട്ടില്ല. സര്‍ക്കാരിന്റേത് ഗംഭീര പ്രകടനം അല്ലെങ്കിലും പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഏകാധിപതിയല്ലെന്ന്

പിണറായി വിജയന്‍ ഒരു ഏകാധിപതിയായ മുഖ്യമന്ത്രിയാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് ജനങ്ങളുടെ ഉത്തരം. 44 ശതമാനം പേരും അല്ല എന്ന് ഉത്തരം നല്‍കിയിരിക്കുന്നു. 40 ശതമാനം പേര്‍ പിണറായി ഏകാധിപതിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

മികച്ച മുഖ്യമന്ത്രി വിഎസ്

പിണറായി മികച്ച മുഖ്യമന്ത്രിയാണെങ്കിലും ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വിഎസ് അച്യുതാനന്ദനാണ്. 46 ശതമാനം പേര്‍ വിഎസ്സിനെ പിന്തുണച്ചിരിക്കുന്നു. 29 ശതമാനത്തിന്റെ പിന്തുണ മാത്രമേ പിണറായിക്കുളളൂ.

തിരഞ്ഞെടുപ്പ് വന്നാൽ

ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാലും 81 ശതമാനം പേരും നിലവിലെ എംഎല്‍എമാര്‍ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് സര്‍വ്വേ ഫലം. അതായത് ഈ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് നിറവേറ്റിയെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

English summary
Pass Mark for Pinarayi government in Kerala by Times survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X