കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസിലെ പ്രതികള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ലിസ്റ്റിലില്ല; വിശദീകരണവുമായി ആഭ്യന്തര വകുപ്പ്!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചവകരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും നിസാമും ഇല്ലെന്ന് വിശദീകരണം. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീലാ റാമിയാണ് വിശദീകരവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ജയില്‍ വകുപ്പിന്റെ പട്ടിക പരിശോധിച്ച ശേഷം സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കിയതിന്റെ മേല്‍നോട്ട് ചുമതല ഷീലാറാണിക്കായിരുന്നു. വിവാദമുയര്‍ത്തുന്ന ഈ പേരുകളൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഗവര്‍ണര്‍ തള്ളിയ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം.

 ഷീലാ റാണി

ഷീലാ റാണി

ശിക്ഷാ ഇളവ് നല്‍കുന്നതിന് പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും ഇവരെയൊന്നും മാധ്യമങ്ങള്‍ പറയുന്നത് പോലെ വിട്ടയക്കാനല്ല തീരുമാനിച്ചതെന്നും ഷീലാ റാണി മീഡിയ വണ്ണിനോടാണ് പ്രതികരിച്ചത്.

 ശിക്ഷാ ഇളവ്

ശിക്ഷാ ഇളവ്

2017 ഫെബ്രുവരി 21ന് ജയില്‍ ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് നിരവധി കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യക്തമാകുന്നത്.

 ലിസിറ്റിലുള്ളവര്‍

ലിസിറ്റിലുള്ളവര്‍

കൊടി സുനി, കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍, സിജിത്ത്,മനോജ്, റഫീഖ് എന്നിവരാണ് ജയില്‍വകുപ്പ് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്.

 നിയമസഭ

നിയമസഭ

നേരത്തെ ടിപി കേസ് പ്രതികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന് ഇളവ് നല്‍കാന്‍ നിശ്ചയിച്ച പട്ടികയിലെ എല്ലാവരും ആരാണെന്ന് ഓര്‍ക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

English summary
TP Case culprits not included in Government list, Clarifies home additional secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X