കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നുവെന്ന് സെന്‍കുമാര്‍... പ്രതികരണം ജന്മഭൂമി പരിപാടിയ്ക്ക് ശേഷം

  • By രശ്മി നരേന്ദ്രന്‍
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദം ആയിരുന്നു. ആര്‍എസ്എസ് ദേശ സ്‌നേഹ സംഘടനയാണെന്നും കേരളത്തില്‍ മുസ്ലീം ജനസംഖ്യ കൂടുന്നു എന്നും ഒക്കെ ആയിരുന്നു സെന്‍കുമാര്‍ പറഞ്ഞിരുന്നു.

ടിപി സെന്‍കുമാര്‍ സംഘപരിവാര്‍ പാളത്തിലേക്ക് പോകുന്നു എന്ന രീതിയില്‍ ആയിരുന്നു ഇവ വിലയിരുത്തപ്പെട്ടിരുന്നത്. ഇപ്പോഴിതാ അതിന്റെ കൂടുതല്‍ സൂചനകളാണ് പുറത്ത് വരുന്നത്.

കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ സെന്‍കുമാര്‍ പറയുന്നത്. സംഘപരിവാര്‍ ഏറെനാളായി ഉയര്‍ത്തി, പരാജയപ്പെട്ട ആരോപണം ആയിരുന്നു ലവ് ജിഹാദ്. ആ ആരോപണം ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ സെന്‍കുമാര്‍ പറയുന്നത്.

TP Senkumar

ബിജെപി മുഖപത്രമായ ജന്മഭൂമി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു സെന്‍കുമാര്‍. ഡിജിപി എന്ന നിലയില്‍ ഹൈക്കോടതി തന്നെ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ഏല്‍പിച്ചിരുന്നു എന്നാണ് സെന്‍കുമാര്‍ പറയുന്നത്. അതിന് മുമ്പുണ്ടായിരുന്ന കേസുകള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടവ ആയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

ലവ് ജിഹാദ് ഇല്ലായിരുന്നു എന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു ഇക്കാര്യത്തിലുള്ള പ്രതികരണം അദ്ദേഹം അവസാനിപ്പിച്ചത്. മുസ്ലീം ജനസംഖ്യയെ പറ്റി പറഞ്ഞതിനെ സെന്‍കുമാര്‍ ന്യായീകരിക്കുകയും ചെയ്തു. ഓരോ മതങ്ങളും അവര്‍ക്കുള്ളിലെ തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തതിനേയും സെന്‍കുമാര്‍ ന്യായീകരിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണ് പ്രശ്‌നം എന്നാണ് സെന്‍കുമാറിന്റെ ചോദ്യം. അതിന്റെ പേരില്‍ നെറ്റി ചുളിക്കുന്നവരുടെ നെറ്റി ചുളിഞ്ഞുതന്നെ ഇരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

English summary
TP Senkumar says about Love Jihad in Kerala. He was responding to the questions asked by the media after attending BJP mouth piece Janmabhumi's program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X