കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെമ്പിളൈ ഒരുമൈ സമരത്തിന് ഭീഷണി; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗോമതി, ഭീഷണി സിഐടിയു വക?

  • By Akshay
Google Oneindia Malayalam News

ഇടുക്കി: മന്ത്രി എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് മൂന്നാറില്‍ നടക്കുന്ന പെമ്പിളൈാ ഒരുമൈ സമരത്തിന് ഭീഷണി. സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെമ്പിളൈ ഒരുമൈ പറഞ്ഞു.

ഭീഷണി ഭയന്നാണ് തോട്ടംല തൊഴിലാളികള്‍ സമരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി പറഞ്ഞു. ഭീഷണിയെ അവഗണിച്ച് കൂടുതല്‍ സ്ത്രീകള്‍ സമരത്തിനെത്തുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

 രാജിവെക്കണം

രാജിവെക്കണം

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി മാപ്പ് പറഞ്ഞ് രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഗോമതി മൂന്നാറിലെ സമരപന്തലില്‍ പറഞ്ഞു.

എംഎം മണി

എംഎം മണി

അതേസമയം മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി എംഎം മണി പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ഒരുപാട് ഉപദ്രവിച്ചെന്നും എന്നാല്‍ എത്ര നാറ്റിച്ചാലും അതിന് മുകളില്‍ താന്‍നില്‍ക്കുമെന്നും മണി പറഞ്ഞു.

 ഗോമതി

ഗോമതി

മണി സിപിഎമ്മിന് വലിയ നാണക്കേടാണ്. മൈക്ക് കിട്ടിയാല്‍ അദ്ദേഹം എന്തും വിളിച്ച് പറയും. സ്ത്രീകളുടെ വോട്ട് നേടി വിജയിച്ച മണി അവരെ ആക്ഷേപിക്കുകയാണെന്നും ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. രാജിവെക്കില്ലെന്ന മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോമതി.

 ഉദ്യോഗസ്ഥ തലത്തില്‍ ധാരണ

ഉദ്യോഗസ്ഥ തലത്തില്‍ ധാരണ

ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുലിനെ കഴിവ് കെട്ടവനെന്നും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ചെറ്റയെന്നും ആക്ഷേപിക്കുകയും ഊളമ്പാറയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മന്ത്രി എം എം മണിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ ധാരണയായെന്നും സൂചനയുണ്ട്.

English summary
Trade Unions threaten Pembilai Orumai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X