കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ മരംകൊള്ള വ്യാപകം

  • By Sruthi K M
Google Oneindia Malayalam News

കണ്ണൂര്‍: വിമാനത്താവളം ഉയര്‍ന്നു പൊങ്ങിയില്ല, അതിനുമുന്‍പ് വ്യാപക കൊള്ളയാണ് അരങ്ങേറുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവള ഭൂമിയിലെ ലക്ഷക്കണക്കിന് വിലപിടിപ്പുള്ള മരങ്ങള്‍ മോഷണം പോയി. അന്‍പത് ലക്ഷത്തിലധികം മരങ്ങള്‍ ആണ് മുറിച്ചു കടത്തിയത്. ഇതുമൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ലോകായുക്തയില്‍ പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കടത്തിയ മരങ്ങളുടെ കൂട്ടത്തില്‍ ചന്ദന മരവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയാണ് ഇത്തരം അനാസ്ഥയ്ക്ക് പിന്നിലെന്നും ആരോപണമുണ്ട്. 645 ഏക്കറിലെ മരം മുറിക്കാന്‍ മാത്രമാണു കണ്ണൂര്‍ വിമാനത്താവള കമ്പനിക്ക് അനുമതി ഉള്ളത്.

kannur-kerala

എണ്‍പതിനായിരത്തിലധികം മരങ്ങളുള്ള സ്ഥലത്ത് നിന്നും 25,000 റബ്ബര്‍ മരങ്ങള്‍ കിയാല്‍ മുറിച്ചിരുന്നു. 61 മരങ്ങള്‍ വനംവകുപ്പും മുറിച്ചു കൊണ്ടുപോയതായി വനംവകുപ്പിന്റെ രേഖയുണ്ട്. എന്നാല്‍ ചന്ദന മരങ്ങള്‍ അടക്കമുള്ള ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരങ്ങള്‍ എന്തു ചെയ്തു എന്ന് ഒരു രേഖയും ഇല്ല.

വിമാനത്താവള ഭൂമിയില്‍ പഞ്ചായത്തിന്റെയോ ജിയോളജിവകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഇപ്പോള്‍ ഖനനം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പാണ് ഇത്തരം അനാസ്ഥ നടക്കുന്നത്.

English summary
50 thousand rupees trees theft from kannur international airport land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X