കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിവര്‍ണ പതാകയെ കുറിച്ച് മനോരമയ്ക്ക് ഒരു ചുക്കും അറിയില്ലേ.... ഒന്നാം പേജ് കണ്ടാല്‍ ആരും ഞെട്ടും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കോഴിക്കോട്: മനോരമ ദിനപത്രത്തിന്റെ അധികൃതര്‍ക്ക് ഇന്ത്യന്‍ ദേശീയ പതാകയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. പക്ഷേ അവര്‍ അത് വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ഫെബ്രുവരി 19 ന് പുറത്തിറങ്ങിയ മനോരമ പത്രം കണ്ടവര്‍ കുറ്റം പറയില്ല.

ത്രിവര്‍ണ പതാകയില്‍ അശോക സ്തംഭം ഇല്ലെങ്കില്‍ അതിനെ ഇന്ത്യയുടെ പതാകയെന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ? 14 രാജ്യങ്ങളുടെ പതാകാചിഹ്നങ്ങള്‍ കൊടുത്തതില്‍ തെറ്റപ്പോയത് ഇന്ത്യയുടേത് മാത്രം.

എന്നാല്‍ ഇത് ഒരു എഡിറ്റോറിയല്‍ പിഴവാണെന്ന് പറയാന്‍ പറ്റില്ല. ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് സംഗതി തെറ്റായി വന്നത്. ഇ പേപ്പറില്‍ പിന്നീട് ഇത് എഡിറ്റ് ചെയ്യപ്പെടുകയും ചെയ്തു.

മനോരമയുടെ ഒന്നാം പേജ്

ഫെബ്രുവരി 19 ന് പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജില്‍ മുഴുവനും ജോയ് ആലുക്കാസിന്റെ പരസ്യമാണ്. 14 രാജ്യങ്ങളിലായി 130 ഷോ റൂമുകള്‍ ഉണ്ട് എന്നാണ് ജോയ് ആലുക്കാസിന്റെ പരസ്യം.

14 രാജ്യങ്ങളില്‍ തെറ്റിയത് ഇന്ത്യമാത്രം!

14 രാജ്യങ്ങളുടേയും ദേശീയ പതാകയുടെ ചിത്രം നല്‍കിയിട്ടുണ്ട് പരസ്യത്തില്‍. എന്നാല്‍ ഇന്ത്യന്‍ ദേശീയ പതാകയില്‍ അശോകചക്രം കാണാനില്ല.

ഏത് തെറ്റിച്ചാലും, ഇത് പാടുണ്ടോ

അമേരിക്കയും ഇംഗ്ലണ്ടും, യുഎഇയും സൗദിയും മുതല്‍ ശ്രീലങ്ക വരെയുള്ള രാജ്യങ്ങളുടെ ഫ്‌ലാഗുകളുടെ ചിത്രം നല്‍കിയിട്ടുണ്ട്. അതിലൊന്നും തെറ്റ് സംഭവിച്ചിട്ടില്ല. എന്നാല്‍ നമ്മുടെ ഫ്‌ലാഗ് നല്‍കിയപ്പോള്‍ മാത്രം പിഴവ് പറ്റി.

അച്ചടിച്ചു പോയില്ലേ

അച്ചടിച്ചതിന് ശേഷം ആയിരിക്കും ഈ പിഴവ് കണ്ടെത്തിയത്. എന്തായാലും കോഴിക്കോട് നഗരത്തില്‍ വിതരണം ചെയ്ത പത്രങ്ങളില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍.

ഇ പേപ്പറില്‍ മാറ്റി

തെറ്റ് സംഭവിച്ച കാര്യം എന്തായാലും മനോരമ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഇ പേപ്പര്‍ നോക്കുമ്പോള്‍ അതില്‍ ഈ തെറ്റ് തിരുത്തപ്പെട്ടിട്ടുള്ളത്. ഫ്‌ലാഗ് തന്നെ എടുത്ത് മാറ്റിക്കളഞ്ഞു.

English summary
Tri- Colour flag without Ashoka Chakra in Manorama's front page advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X