കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപികയ്ക്ക് എസ്എഫ്‌ഐയുടെ ഭീഷണി; കൊന്നുകളയുമെന്ന്!! പുറത്തിറങ്ങാതെ...പേടിച്ചുകഴിയുന്നു

ജീവനില്‍ കൊതിയുള്ളതിനാല്‍ പുറത്തിറങ്ങാതെ ഇരിക്കുകയാണ് താനെന്ന് കേരള സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ ടി വിജയലക്ഷ്മി പറയുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: ജോലിക്കെത്തിയാല്‍ കൊന്നുകളയുമെന്ന് അധ്യാപികയോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെന്ന് ആക്ഷേപം. ജീവനില്‍ കൊതിയുള്ളതിനാല്‍ പുറത്തിറങ്ങാതെ ഇരിക്കുകയാണ് താനെന്ന് കേരള സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ ടി വിജയലക്ഷ്മി പറയുന്നു.

നീതി തേടി പോവാത്ത ഇടമില്ല. മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കി. എന്നിട്ടും കാര്യമുണ്ടായില്ല. ഇനി കോടതിയാണ് ശരണം. സര്‍ക്കാരും പോലീസും മുഖം തിരിച്ചിടത്ത് ജുഡീഷ്യറി സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപിക.

മുഖ്യമന്ത്രിക്ക് പരാതി നല്‍കി

മുഖ്യമന്ത്രി അടക്കം എല്ലാ പ്രമുഖര്‍ക്കും പരാതി നല്‍കിയെന്ന് അധ്യാപിക പറയുന്നു. ഒരു അധ്യാപിക എന്ന പരിഗണന പോലും സര്‍ക്കാര്‍ എന്നോട്ട് കാട്ടിയില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ എന്തു സുരക്ഷയാണ് തനിക്ക് നല്‍കുന്നതെന്നും വിജയലക്ഷ്മി ചോദിച്ചു.

മാര്‍ച്ച് 30 കറുത്ത ദിനം

മാര്‍ച്ച് 30 ആണ് തന്റെ ജീവിതത്തിലെ കറുത്ത ദിനം. സര്‍വകലാശാല കലോല്‍സവത്തിന്റെ അവസാന ഗഡുവായ ഏഴ് ലക്ഷം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. ചട്ടവിരുദ്ധമായി തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം എഎ റഹീമിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ വളയുകയായിരുന്നുവെന്ന് അധ്യാപിക പറയുന്നു.

മൂത്രമൊഴിക്കാന്‍ പോലും സമ്മതിച്ചില്ല

ഇരുന്ന ഇരുപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും അനുവദിക്കാതെ ആയിരുന്നു പീഡനമെന്ന് വിജയലക്ഷ്മി പറഞ്ഞു. തീവ്രവാദികള്‍ പോലും ചിലപ്പോള്‍ മനസലിവ് കാണിക്കും. എന്നാല്‍ മൂത്രമൊഴിക്കണമെന്ന് പറഞ്ഞിട്ടു പോലും എസ്എഫ്‌ഐക്കാരുടെ മനസ് അലിഞ്ഞില്ലെന്ന് അധ്യാപിക പറഞ്ഞു.

അവര്‍ പറഞ്ഞത് ഇങ്ങനെ

ഡയറക്ടര്‍ എന്നാല്‍ വെറും ശിപായി മാത്രമാണ്. കൂടുതല്‍ തലപൊക്കിയാല്‍ ആ തല കാണില്ല. തീര്‍ത്തുകളയും, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ജീവന്‍ വേണേല്‍ ബില്‍ ഒപ്പിട്ട് തരണം. അല്ലെങ്കില്‍ ശവമായേ പുറത്തുപോവൂ. ഇനി ഈ പരിസരത്ത് കണ്ടാല്‍ കൊന്നുകളയും-സിന്‍ഡിക്കേറ്റംഗത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു.

ശാരീരികമായി പീഡിപ്പിച്ചു

ബോധം പോവുമെന്ന അവസ്ഥയിലായപ്പോള്‍ തന്നെ ശാരീരികമായും അവര്‍ കൈകാര്യം ചെയ്തു. തനിക്ക് ചുറ്റും നിന്ന പെണ്‍കുട്ടികളെ കൊണ്ടു തലമുടി പിഴുതുപറിച്ചു. പിന്നെ പേന കൊണ്ട് മുതുകില്‍ കുത്തി വേദനിപ്പിച്ചു. ഒടുക്കം വനിതാ കൗണ്‍സിലറുടെ വകയായിരുന്നു പീഡനമെന്നും അധ്യാപിക പറഞ്ഞു.

അവിഹിത ബന്ധവും ആരോപിച്ചു

തനിക്കെതിരേ വിസിയെ ചേര്‍ത്ത് അവിഹിത ആരോപണങ്ങളും ഉന്നയിച്ചു. കലോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിസിയെ ഒഴിവാക്കിയത് ശരിയല്ലെന്ന് താന്‍ അഭിപ്രായപ്പെട്ടതാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണം. സര്‍വകലാശാല യൂനിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ചട്ടപ്രകാരം മാത്രം അനുവദിക്കുന്നതാണ് തനിക്കെതിരേ വൈരാഗ്യമുണ്ടാവാന്‍ കാരണമെന്നും അധ്യാപിക പറഞ്ഞു.

English summary
Kerala University Teacher Vijayalakshmi alleged that SFI tortued me,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X