കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കമ്പലം തൂത്തുവാരിയ അരാഷ്ട്രീയ കൂട്ടായ്മ; എന്താണീ ട്വന്റി 20?

  • By Muralidharan
Google Oneindia Malayalam News

തൃശൂര്‍: രാഷ്ട്രീയമില്ലാത്തവരെയല്ല, രാഷ്ട്രീയ ബുദ്ധിജീവികളും പാര്‍ട്ടി അടിമകളും അരാഷ്ട്രീയര്‍ എന്ന് വിളിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടി ഇല്ലാത്തവരെയാണ്. അങ്ങനെ നോക്കിയാല്‍ കിഴക്കമ്പലം പഞ്ചായത്ത് ജയിച്ച് ഭരണം പിടിച്ച ട്വന്റി 20 യെ ഒരു അരാഷ്ട്രീയ കൂട്ടായ്മ എന്നോ കോര്‍പറേറ്റ് സ്‌പോണ്‍സേര്‍ഡ് കൂട്ടായ്മ എന്നോ വിളിക്കേണ്ടിവരും.

ഇടതും വലതും മാറിമാറി ഭരിച്ച് മടുത്ത കിഴക്കമ്പലത്ത് ജനങ്ങള്‍ മുന്നിട്ടിറങ്ങി ഉണ്ടാക്കിയ ജനകീയ കൂട്ടായ്മയാണ് ട്വന്റി 20. കിഴക്കമ്പലം പഞ്ചായത്താണ് ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മ ജയിച്ചെടുത്തത്. കോര്‍പറേറ്റ് സ്ഥാപനമായ കിറ്റെക്‌സിന്റെ സഹായത്തോടെ പഞ്ചായത്തില്‍ ഒരുപാട് വികസന - സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ട്വന്റി 20 എന്ന കൂട്ടായ്മ.

റെക്കോര്‍ഡ് പോളിങ്

റെക്കോര്‍ഡ് പോളിങ്

മൂന്ന് മുന്നണികള്‍ക്കെതിരെ ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മ കൂടി മത്സരിച്ച കിഴക്കമ്പലത്ത് 90.5 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്

കൂട്ടായ്മ ഇങ്ങനെ

കൂട്ടായ്മ ഇങ്ങനെ

സാബു എം ജേക്കബ്, ബോബി എം ജേക്കബ് എന്നീ യുവാക്കളാണ് കിഴക്കമ്പലത്ത് ട്വന്റി 20 എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

സ്വപ്‌നങ്ങള്‍ വലുതാണ്

സ്വപ്‌നങ്ങള്‍ വലുതാണ്

മിതമായ വിലയില്‍ സാധനങ്ങള്‍ മുതല്‍ വീടുകളിലേക്ക് സൗജന്യ വൈഫൈയും കമ്പ്യൂട്ടറും അടക്കമുള്ള സൗകര്യങ്ങളാണ് ട്വന്റി 20 ലക്ഷ്യമിടുന്നത്.

പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മയ്ക്ക് ചിഹ്നം അനുവദക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ വരെ എത്തിയിരുന്നു.

മത്സരത്തില്‍ സജീവം

മത്സരത്തില്‍ സജീവം

പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും എല്ലാ വാര്‍ഡുകളിലും മത്സരിച്ച ട്വന്റി 20 ബ്‌ളോക്ക് ഡിവിഷനിലും, ജില്ലാ പഞ്ചായത്തിലും മത്സര രംഗത്ത് ഉണ്ടായിരുന്നു.

English summary
Twenty 20 Kizhakkambalam is a CSR based mission focused on the prime development of Kizhakkambalam Panchayath, win the panchayath election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X