കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികളെ തിരിച്ചറിഞ്ഞിട്ടും കാര്‍ കണ്ടെത്താന്‍ വൈകിയതില്‍ ദുരൂഹത; കോകിലയുടേത് വെറും അപകടമരണമല്ല?

  • By Vishnu
Google Oneindia Malayalam News

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ കോകില എസ് കുമാറും അച്ഛന്‍ സുനില്‍കുമാറും കാറിടിച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് പിടികൂടി. എന്നാല്‍ കോകിലയുടെ മരണം വെറും അപകടമരണമല്ലെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

ആളില്ലാത്ത, തിരക്കൊഴിഞ്ഞ സ്ഥലത്ത് വച്ച് നടന്ന അപകടത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് ആവശ്യം. കഴിഞ്ഞ ആഴ്ചയാണ് കോകിലയും അച്ഛനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. കൊല്ലം കാവനക്കാട് ദേശീയപാതയിലാണ് സംഭവം. സുനില്‍കുമാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

kokila-kollam

സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച കാര്‍ പോലീസ് കണ്ടെടുത്തു. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും കാര്‍ കണ്ടെത്താന്‍ വൈകിയതിലടക്കം ദുരൂഹതയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന രണ്ട് പേരെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്.

ജിറ്റു എന്ന് വിളിക്കുന്ന സച്ചിന്‍, രാജേഷ് എന്നിവരെ കൊല്ലം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇതില്‍ ജിറ്റുവിന്റെ വീട്ടില്‍ നിന്നാണ് അപകടത്തിനടയാക്കിയ ഹുണ്ടായ് കാര്‍ കണ്ടെത്തിയത്. കാര്‍ വീട്ട് വളപ്പില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Read Also: പിണറായിയുടെയും കോടിയേരിയുടെയും സമ്പാദ്യം? ആശുപത്രിക്ക് പണമെവിടെ നിന്ന്‌ ; വിജിലന്‍സിന് മൊഴി...

സംഭവത്തില്‍ അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന അഖില്‍ ഡെന്നിസ് നേരത്തെ പിടിയിലായിരുന്നു. എന്നിട്ടും കാര്‍ കണ്ടെത്താന്‍ ഒരാഴ്ചയോളം സമയമെടുത്തു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അപകടം നടക്കുന്നതിന് മുമ്പ് കോകില പങ്കെടുത്ത പരിപാടിയില്‍ രണ്ട് പേര്‍ ബൈക്കിലെത്തി അന്വേഷണം നടത്തിയിരുന്നു.

ബൈക്കിലെത്തിയ അപരിചിതര്‍ കോകിലയെ ഇടിച്ച് തെറിപ്പിച്ച കാറിലുള്ളവരുമായി സംസാരിച്ചിരുന്തായും പറയപ്പെടുന്നു. കൊല്ലം ജില്ലയില്‍ പിടിമുറുക്കിയിരിക്കുന്ന കഞ്ചാവ് മാഫിയക്ക് കൊലപാതകത്തില്‍ പങ്കുള്ളതായും പറയപ്പെടുന്നുണ്ട്. പ്രദേശത്തെ പണച്ചാക്കുകളുടെ മക്കളെല്ലാം കഞ്ചാവ് ബിസിനസില്‍ കണ്ണികണാണെന്നാണ് ആരോപണം.

സ്‌കൂള്‍ അധ്യാപികയായിരുന്ന കോകില സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന വ്യക്തിയാണ്. സാമൂഹ്യവിരുദ്ധര്‍ക്കെതിരെയും ശക്തമായ നിലപാടെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പോലീസ് അന്വേഷിക്കുന്നില്ലെന്ന് ബിജെപി ആരോപിക്കുന്നു. കോകില എസ് കുമാരിന്റെയും അച്ഛന്‍ സുനില്‍കുമാറിന്റെയും മരണത്തിലെ ദുരൂഹതകള്‍ നീല്‍ക്കാന്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Two persons have been arrested in connection with the accidental deaths of Kollam Corporation Councillor Kokila S Kumar and her father Sunilkumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X