കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിക്കാൻ പെണ്ണ് റെഡി! വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വഭാവം മാറും! മലയാളി യുവാവ് പെട്ടത് ഇങ്ങനെ..

മണ്ണാർക്കാട് എടത്താനാട്ടുകര സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നാട്ടുകൽ പോലീസ് ഇവരെ പിടികൂടിയിട്ടുള്ളത്.

  • By ഡെന്നീസ്
Google Oneindia Malayalam News

പാലക്കാട്: വ്യാജ വിവാഹം നടത്തിയതിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ കൂടുതൽ പേർ പോലീസിന്റെ പിടിയിലായി. കർണ്ണാടക കുടക് സ്വദേശി അബ്ദുറഹ്മാൻ(48), മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് യൂനുസ്(47) എന്നിവരെയാണ് കഴിഞ്ഞദിവസം നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്ടെ വനിതാ പോലീസ് ഓഫീസർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഞെട്ടൽ മാറാതെ നാട്ടുകാർ...കോഴിക്കോട്ടെ വനിതാ പോലീസ് ഓഫീസർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഞെട്ടൽ മാറാതെ നാട്ടുകാർ...

പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി...പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി...

മണ്ണാർക്കാട് എടത്താനാട്ടുകര സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നാട്ടുകൽ പോലീസ് ഇവരെ പിടികൂടിയിട്ടുള്ളത്. വ്യാജ വിവാഹം നടത്തിയ ശേഷം തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് യുവാവിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ഉൾപ്പെടെ നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ യുവാവിനെ വിവാഹം ചെയ്ത യുവതി ഉൾപ്പെടെയുള്ള ആറു പേരെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.

തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..

2016ൽ...

2016ൽ...

2016 ഓഗസ്റ്റ് 14നും സെപ്റ്റംബർ 28നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന എടത്താനാട്ടുകര സ്വദേശിയായ യുവാവ് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നറിഞ്ഞാണ് തട്ടിപ്പ് സംഘം വലവിരിച്ചത്.

മൈസൂരുവിൽ വിവാഹം...

മൈസൂരുവിൽ വിവാഹം...

രണ്ടാം വിവാഹത്തിന് ശ്രമിച്ച യുവാവിനെ സമീപിച്ച പ്രതികൾ മൈസൂരുവിലെത്തിച്ച് കേസിലെ ഒന്നാം പ്രതിയായ യുവതിയുമായി ഇയാളുടെ വിവാഹം നടത്തി.

എല്ലാം രഹസ്യം...

എല്ലാം രഹസ്യം...

രണ്ടാം വിവാഹമായതിനാൽ എല്ലാം രഹസ്യമായിരിക്കണമെന്നാണ് പ്രതികൾ യുവാവിനോട് നിർദേശിച്ചിരുന്നത്. രണ്ടാമത് വിവാഹം കഴിച്ച യുവതിക്ക് വിദേശത്ത് സ്വത്തുക്കളുണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു.

സ്വർണ്ണവും ചെലവുകളും...

സ്വർണ്ണവും ചെലവുകളും...

വിവാഹത്തിന് മഹറായി പത്തു പവൻ നൽകണമെന്നാണ് പ്രതികൾ യുവാവിനോട് ആവശ്യപ്പെട്ടത്. എന്നാൽ ആറ് പവൻ മാത്രമാണ് യുവതിക്ക് നൽകിയത്. ഇതിനു പുറമേ, വിവാഹ ചെലവുകളെന്ന് പറഞ്ഞ് നാലു ലക്ഷം രൂപയും പ്രതികൾ തട്ടിയെടുത്തു.

എല്ലാം വ്യാജം...

എല്ലാം വ്യാജം...

മൈസൂരുവിൽ വെച്ച് വളരെ രഹസ്യമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. നിക്കാഹിനായി വ്യാജ കാർമ്മികനെയും വ്യാജ പള്ളി രജിസ്റ്ററും പ്രതികൾ സംഘടിപ്പിച്ചിരുന്നു.

കുറച്ചുദിവസം താമസിച്ചു...

കുറച്ചുദിവസം താമസിച്ചു...

വിവാഹത്തിന് ശേഷം എടത്താനാട്ടുകര സ്വദേശിയായ യുവാവും യുവതിയും കുറച്ചുദിവസം മൈസൂരുവിൽ ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് നാട്ടിൽ പോയ യുവാവ് തിരികെയെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

യുവതിയും സംഘവും....

യുവതിയും സംഘവും....

രണ്ടാം വിവാഹമാണെന്ന് അറിയിക്കാതെയാണ് തന്നെ വിവാഹം ചെയ്തതെന്ന് പറഞ്ഞ് യുവതിയും സംഘവും യുവാവിനെ മർദ്ദിച്ചു.

നഷ്ടപരിഹാരവും ഭീഷണിയും...

നഷ്ടപരിഹാരവും ഭീഷണിയും...

യുവാവിനെ നിരന്തരം മർദ്ദിച്ച സംഘം ഒരു കോടി രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് താൻ രണ്ടാമത് വിവാഹം ചെയ്ത യുവതിയടക്കം വലിയൊരു സംഘം ഇതിനു പിന്നിലുണ്ടെന്ന കാര്യം യുവാവിന്
ബോധ്യമായത്.

കിടപ്പറ രംഗങ്ങൾ...

കിടപ്പറ രംഗങ്ങൾ...

ഒരു കോടി രൂപ തന്നിലെങ്കിൽ യുവതിയോടൊപ്പമുള്ള കിടപ്പറ രംഗങ്ങളും നഗ്ന ചിത്രങ്ങളും പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

25 ലക്ഷം തരാമെന്ന്...

25 ലക്ഷം തരാമെന്ന്...

ഒടുവിൽ 25 ലക്ഷം രൂപ തരാമെന്നേറ്റ യുവാവ് നാട്ടിലുള്ള സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ യുവാവിനെ നാട്ടിലെത്തിച്ച ശേഷം പണം തരാമെന്നായിരുന്നു സുഹൃത്തിന്റെ നിലപാട്. തുടർന്നാണ് തട്ടിപ്പുസംഘത്തിലെ
അഭിഭാഷകൻ ഉൾപ്പെടെയുള്ള നാലുപേർ മണ്ണാർക്കാട്ടെത്തിയത്.

പിടിയിലായി...

പിടിയിലായി...

യുവാവിന്റെ സുഹൃത്ത് സംഭവത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചിരുന്നു. പണം വാങ്ങാനായി നാട്ടിലെത്തിയ തട്ടിപ്പ് സംഘത്തിലെ നാലുപേരെ പോലീസ് ഇങ്ങനെയാണ് നേരത്തെ പിടികൂടിയത്. പ്രതികൾക്കെതിരെ കർണ്ണാടകയിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, ഒന്നാം പ്രതിയായ യുവതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English summary
two frauds were arrested by nattukal police on blackmail case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X