കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാപ്പകല്‍ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി; ഒരു പകല്‍ മുഴുവന്‍ പീഡനം

  • By Vishnu
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് ഒരു പീഡന വാര്‍ത്തയെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസമില്ല. അത്രയേറെ പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരാഴ്ചക്കിടെ ക്രൂരമായ എട്ടോളം പീഡനങ്ങള്‍ പുറത്ത് വന്നു. മലപ്പുറത്ത് തിരൂരില്‍ പട്ടാപ്പകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പുതിയ വാര്‍ത്ത.

ഓട്ടോറിക്ഷയിലെത്തിയ രണ്ട് പേര്‍ പത്താംക്ലാസുകാരിയായ പതിനഞ്ച്കാരിയെ ബലമായി പിടിച്ച്‌കൊണ്ടുപോവുകയായിരുന്നു. സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് തിരൂരിലെ സംഭവം വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ നാട്ടില്‍ തന്നെയുള്ള യുവാക്കളാണ് പീഡനശ്രമത്തിന് പിന്നില്‍. ഒരു ദിവസം മുഴുവന്‍ പെണ്‍കുട്ടിയുമായി കറങ്ങി പീഡിപ്പിച്ച ശേഷം വൈകിട്ട് സ്‌കൂളിനടുത്ത് ഇറക്കി വിടുകയായിരുന്നത്രേ. പോലീസ് പറയുന്നത് ഇങ്ങനെ...

സ്‌കൂള്‍

സ്‌കൂള്‍

പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ തിരൂര്‍ പട്ടര്‍നടക്കാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകവെയാണ് തട്ടിക്കൊണ്ട് പോയത്.

ഓട്ടോറിക്ഷ

ഓട്ടോറിക്ഷ

ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ കടത്തിയത്. രണ്ട് പേരെ പോലീസ് പിടികൂടി.

പ്രതികള്‍

പ്രതികള്‍

ഒരു സ്വകാര്യ ബസിലെ ക്ലീനറായ അനന്താവൂര്‍ മുട്ടിക്കല്‍ സ്വദേശി വള്ളിക്കാട്ടില്‍ മുഹമ്മദ് സാക്കിര്‍(23) ഇയാളുടെ സുഹൃത്ത് ഓട്ടോ ഡ്രൈവര്‍ മോനോത്തില്‍ സലീം എന്നിവരാണ് പിടിയിലായത്.

പീഡിപ്പിച്ചു

പീഡിപ്പിച്ചു

പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി ഇരുവരും മലപ്പുറം മണ്ണാര്‍ക്കാട് എന്നിവടിങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

സ്‌കൂളിലെത്തിയില്ല

സ്‌കൂളിലെത്തിയില്ല

പെണ്‍കുട്ടി സ്‌കൂളിലെത്താത്ത കാര്യം അധ്യാപകര്‍ വീട്ടിലറിയിച്ചപ്പോഴാണ് തട്ടിക്കൊണ്ട് പോകല്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കോടതിയില്‍

കോടതിയില്‍

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

English summary
Two youth arrested for kidnapping and raped Minor girl in Tirur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X