കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ കോണ്‍സുലേറ്റ് വഴി നിലവില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി തിരുവനന്തപുരത്തും

ദക്ഷിണേന്ത്യയിലെ ആദ്യ യുഎഇ കോണ്‍സുലേറ്റ് കേരള ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: മുംബൈ കോണ്‍സുലേറ്റ് വഴി നിലവില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി തിരുവനന്തപുരത്തു നിന്ന് ലഭിക്കും. ദക്ഷിണേന്ത്യയിലെ ആദ്യ യുഎഇ കോണ്‍സുലേറ്റ് കേരള ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. യുഎഇ ജോലിക്ക് പോകുന്നവര്‍ക്കുള്ള മാര്‍ഗങ്ങള്‍, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍, വിസയുടെ നടപടിക്രമങ്ങള്‍ എല്ലാം ഇനി തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലൂടെയായിരിക്കും.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അന്‍ നഹ്യാന്‍ 2011ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് കോണ്‍സുലേറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മണക്കാടാണ് കോണ്‍സുലേറ്റിന്റെ താല്‍ക്കാലിക ഓഫീസ്. തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാര്‍ക്കും കോണ്‍സുലേറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

Visa

നാല്‍പ്പതോളം ജീവനക്കാരാണ് ഓഫീസിലുള്ളത്. വ്യാഴാഴ്ചമുതല്‍ വിസ അപേക്ഷകള്‍ സ്വീകരിച്ച തുടങ്ങി. ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്ന നടപടികളും ആരംഭിക്കും. ദില്ലിയിലെ എംബസിയും മുംബൈയിലെ കോണ്‍സുലേറ്റുമാണ് യുഎഇയ്ക്ക് ഇന്ത്യയിലുള്ള നയനന്ത്രകാര്യാലയങ്ങള്‍.

English summary
UAE consulate started in Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X