കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തനെ ഉയരുന്ന ഗള്‍ഫ് യാത്രാ നിരക്ക് കുറയ്ക്കും, കേന്ദ്രത്തിന്റെ പച്ചകൊടി

സീസണ്‍ നോക്കി കുത്തനെ ഉയരുന്ന ഗള്‍ഫ് വിമാന നിരക്ക് നിയന്ത്രിക്കുന്നതിന് അനുകൂല പ്രതികരണവുമായി കേന്ദ്രം.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: സീസണ്‍ നോക്കി കുത്തനെ ഉയരുന്ന ഗള്‍ഫ് വിമാന നിരക്ക് നിയന്ത്രിക്കുന്നതിന് അനുകൂല പ്രതികരണവുമായി കേന്ദ്രം. നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബേ അറിയിച്ചു.

പുതുതായി തുടങ്ങുന്ന കണ്ണൂര്‍ ഉള്‍പ്പടെ കേരളത്തിലെ നാലു വിമാന താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തിലാണ് ആര്‍എന്‍ ചൗബേ ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ സീറ്റ് അനുവദിക്കാന്‍

കൂടുതല്‍ സീറ്റ് അനുവദിക്കാന്‍

അമിത നിരക്ക് നിയന്ത്രിക്കാന്‍ സീസണില്‍ കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ മന്ത്രാലയം തയ്യാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബേ പറഞ്ഞു.

ഉഭയകക്ഷി കരാര്‍ പ്രകാരം

ഉഭയകക്ഷി കരാര്‍ പ്രകാരം

ഉഭയകക്ഷി പ്രകാരമാണ് വിദേശ വിമാന കമ്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ് വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്ത എയര്‍ലൈന്‍ കമ്പനി അറിയിച്ചു.

ആലോചിക്കുന്നുണ്ട്

ആലോചിക്കുന്നുണ്ട്

ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചന നടക്കുന്നുണ്ടെന്ന് ചൗബേ യോഗത്തില്‍ അറിയിച്ചു. വ്യോമയാന മേഖലയുടെ വികസനത്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഉന്നതതല യോഗം വിളിക്കുന്നത് ആദ്യമായിട്ടാണെന്ന് സെക്രട്ടറി ചൗബേ പറഞ്ഞു.

ഗള്‍ഫിലെ നിരക്ക്

ഗള്‍ഫിലെ നിരക്ക്

പ്രവാസി മലയാളികളുടെ മുഖ്യ പരാതിയാണ് നിരക്കിലെ യുക്തിരഹിത വര്‍ധന. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ് ചില സമയങ്ങളില്‍ ഗള്‍ഫിലേക്ക് ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English summary
UAE flight ticket rate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X