കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പനികള്‍ ചൂഷണം ചെയ്യുന്നു, സംസ്ഥാനത്തെ യൂബര്‍,ഓല ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും...

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന രണ്ടായിരത്തോളം യൂബര്‍, ഓല ടാക്‌സികള്‍ തിങ്കളാഴ്ച നിരത്തിലിറങ്ങില്ല.

Google Oneindia Malayalam News

തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബര്‍,ഓല ഡ്രൈവര്‍മാര്‍ ഫെബ്രുവരി 27 തിങ്കളാഴ്ച പണിമുടക്കും. കമ്പനികളുടെ തൊഴിലാളി വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന രണ്ടായിരത്തോളം യൂബര്‍, ഓല ടാക്‌സികള്‍ തിങ്കളാഴ്ച നിരത്തിലിറങ്ങില്ല.

ശമ്പള ഘടന ഏകീകരിക്കുക, ഡ്രൈവര്‍മാരെ കമ്പനിയുടെ ജീവനക്കാരായി അംഗീകരിക്കുക, വാഹനങ്ങളുടെ ആവശ്യനിരക്ക് 1.20 ആയി നിശ്ചയിക്കുക, മലയാളത്തില്‍ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. കമ്പനികള്‍ ഡ്രൈവര്‍മാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജോ ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

ola

മുന്‍പ് 1000 രൂപയ്ക്ക് ഓടിയാല്‍ 500 രൂപ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ അത് 100 രൂപയായി കുറച്ചിരിക്കുകയാണ്. ഓരോ ദിവസവും പുതിയ ഡ്രൈവര്‍മാരെയും ടാക്‌സികളെയും കമ്പനി പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഇതിനാല്‍ നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍ കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ കമ്പനി നിരസിക്കുകയാണെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡ്രൈവേഴ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി നവാസ് പൊന്നാനിയും വ്യക്തമാക്കി.

English summary
Uber Ola drivers in Kerala to protest against company's "anti-employee policies".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X