കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്റെ മദ്യനയം കൊണ്ട് സംഭവിച്ചത്!! ഇതാണ് സത്യം!! എല്ലാം വ്യക്തമാക്കി കണക്കുകള്‍...

മദ്യനിയന്ത്രണം കൊണ്ട് ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടി നേരിട്ടു

  • By Manu
Google Oneindia Malayalam News

എറണാകുളം: എല്‍ഡിഎഫ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച മദ്യനയത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എന്നാല്‍ നേരത്തേ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണകാലത്തെ മദ്യനയം കൊണ്ട് കാര്യമായ നിയന്ത്രണങ്ങളൊന്നും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കിളി സംസാര' സേവനവുമായി ബിഎസ്എന്‍എല്ലും!! വിളിക്കുന്നയാളുടെ കീശ കാലിയാവും!!ഇക്കിളി സംസാര' സേവനവുമായി ബിഎസ്എന്‍എല്ലും!! വിളിക്കുന്നയാളുടെ കീശ കാലിയാവും!!

അടച്ചുപൂട്ടി

അടച്ചുപൂട്ടി

2014ല്‍ യുഡിഎഫിന്റെ ഭരണകാലത്തു 712 ബാറുകളും 78 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയിരുന്നു. മദ്യ ഉപയോഗം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ഇത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു.

എക്‌സൈസ് വിഭാഗത്തിലെ കണക്കുകള്‍

എക്‌സൈസ് വിഭാഗത്തിലെ കണക്കുകള്‍

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നു എക്‌സൈസ് വകുപ്പിന്റെ കണക്കുകളില്‍ നിന്നു വ്യക്തമാണ്. ഔട്ട്‌ലെറ്റുകള്‍ പൂട്ടിയെങ്കിലും ആളുകള്‍ സമീപത്തുള്ള ബാറുകളെ ആശ്രയിച്ചു. മദ്യനയം കൊണ്ടു സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അതോടൊപ്പം അനധികൃത മദ്യ ഉപഭോഗവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തു.

പ്രതിദിനം വില്‍ക്കുന്നത്

പ്രതിദിനം വില്‍ക്കുന്നത്

പ്രതിദിനം 8,49,000 ലിറ്റര്‍ മദ്യം കേരളത്തില്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. യുഡിഎഫിന്റെ മദ്യനിരോധനം വരുന്നതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് ഇതെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, വിഷു, ഓണം പോലുള്ള ആഘോഷസമയങ്ങളില്‍ മദ്യ ഉപഭോഗം ഇരട്ടിയാവുകയും ചെയ്തു.

നേരിയ ഇടിവ് മാത്രം

നേരിയ ഇടിവ് മാത്രം

യുഡിഎഫ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ വന്നതിനു ശേഷം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയില്‍ കേവലം ഏഴു ശതമാനത്തിന്റെ മാത്രമേ കുറവുണ്ടായിട്ടുള്ളൂ.

വില്‍പ്പന കൂടി

വില്‍പ്പന കൂടി

ബാറുകള്‍ അടച്ചുപൂട്ടി ബിയര്‍ പാര്‍ലറുകള്‍ ആക്കി മാറ്റിയ ശേഷം ബിയര്‍ വില്‍പ്പനയില്‍ 80 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായത്. 2014-15 കാലയളവിനുള്ളതിനേക്കാള്‍ ഇരട്ടിയോളം തുകയാണ് വരുമാനമായി സര്‍ക്കാരിനു ലഭിച്ചത്.

തിരിച്ചടിയായത് ടൂറിസത്തിനു മാത്രം

തിരിച്ചടിയായത് ടൂറിസത്തിനു മാത്രം

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നിയന്ത്രണം സംസ്ഥാനത്തെ ടൂറിസം വകുപ്പിനു മാത്രമാണ് തിരിച്ചടിയായത്. 2013-15 കാലയളവില്‍ ടൂറിസം മേഖലയില്‍ 12.22 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന കേരത്തില്‍ മദ്യനിയന്ത്രണത്തിനു ശേഷം അത് 7.25 ശതമാനമായി കുറഞ്ഞു.

 ലഹരിമരുന്ന് കേസുകള്‍ വര്‍ധിച്ചു

ലഹരിമരുന്ന് കേസുകള്‍ വര്‍ധിച്ചു

മദ്യനിയന്ത്രണം വന്നതിനു ശേഷം ലഹരി മരുന്ന് ഉപയോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പട്ട് 2013-14ല്‍ 847 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2016-17ല്‍ ഇതു 3835 ആയി വര്‍ധിക്കുകയാണ് ചെയ്തത്.

 എല്‍ഡിഎഫിന്റെ മദ്യനയം

എല്‍ഡിഎഫിന്റെ മദ്യനയം

യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ 150 ബാറുകളും 585 ബിയര്‍ പാര്‍ലറുകളും തുറക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഒപ്പം കള്ളിനും ടൂറിസത്തിനും പ്രത്യക പരിഗണന നല്‍കുമെന്നും പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

English summary
Udf government's liqueur restriction made negative impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X