കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍; യുഡിഎഫും എന്‍ഡിഎയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്‌

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച യുഡിഎഫ്-എന്‍ഡിഎ ഹര്‍ത്താല്‍. നിലമ്പൂര്‍-നെഞ്ചകോട് റെയില്‍പാതയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ വസ്തുക്കളായ പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

hartal

വനിത പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍; സംഭവം പോലീസ് സ്‌റ്റേഷനില്‍, ആത്മഹത്യയെന്ന് പോലീസ്വനിത പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍; സംഭവം പോലീസ് സ്‌റ്റേഷനില്‍, ആത്മഹത്യയെന്ന് പോലീസ്

നഞ്ചന്‍കോട്‌നിലമ്പൂര്‍ റെയില്‍പാതയുടെ വിശദമായപ്രോജക്ട് റിപോര്‍ട് (ഡിപിആര്‍) തയ്യാറാക്കാന്‍ ആദ്യ ഗഡുവായ രണ്ട് കോടി രൂപ ഡിഎംആര്‍സിക്ക് കൈമാറിയിരുന്നു. മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പേരില്‍ എസ്ബിഐ എറണാകുളം സൗത്ത് ബ്രാഞ്ച് അക്കൗണ്ടില്‍ തുക നിക്ഷേപിച്ച് ഗതാഗതവകുപ്പ് സെക്രട്ടരി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കുകയായരുന്നു.

2016 ജൂണ്‍ എട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ പാതയുടെ ഡിപിആര്‍ തയ്യാറാകാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. നഞ്ചന്‍കോട് നിലമ്പൂര്‍ പാതയുടെ പ്രധാന ഭാഗം കേരളത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതില്‍ 102 കിലോമീറ്റര്‍ കേരളത്തിലും 60 കിലോമീറ്റര്‍ കര്‍ണാടകത്തിലൂടെയുമാണ്. പാതക്ക് ആകെ 5000 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഇതില്‍ 2500 കോടി റെയില്‍വേയും സംസ്ഥാന സര്‍കാരും ചേര്‍ന്ന് വഹിക്കും.

English summary
UDF harthal on Thursday at Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X