കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണപിള്ള രാജിക്കത്ത് തയ്യാറാക്കി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് എറിയുന്നതിനു മുന്‍പ് പിള്ള ഒരു മുഴം മുമ്പേയെറിഞ്ഞു. ബാലകൃഷ്ണപിള്ളയോടാണ് കളി, രാജിക്കത്ത് തയ്യാറാക്കിയിരിക്കുയാണ് യുഡിഎഫ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. യുഡിഎഫ് നടപടിയെടുക്കാനൊന്നും പിള്ള കാത്തിരിക്കുന്നില്ല. അതിനുമുന്‍പേ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ് പിള്ള.

തിങ്കളാഴ്ച ബാലകൃഷ്ണപിള്ള രാജിവെക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാലുടന്‍ രാജിക്കത്ത് കൈമാറും. രാജിവെക്കുന്ന കാര്യം പിള്ള നേരത്തെ തന്നെ തീരുമാനിച്ചതാണ്. രാജിവെച്ച് പുറത്തുപോകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ നിലപാടില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം ഇപ്പോഴും വ്യക്തമാക്കുന്നത്.

balakrishna-pillai

രാജിവെയ്ക്കാന്‍ പ്രത്യേകമായി ഒരു കാരണവും കത്തില്‍ പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 28ന് പിള്ളയുടെ കാര്യത്തിന് ഒരു തീരുമാനം പറയാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ യോഗം ചേരുന്ന മുന്നണിയെ ഒരു മുഴം മുമ്പേയെറിഞ്ഞു വീഴ്ത്തിയിരിക്കുകയാണ് പിള്ള.

പിള്ളയുടെ നീക്കം യുഡിഎഫ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. രാജിവെച്ച് പുറത്തുപോയാല്‍ താന്‍ കൂടുതല്‍ ശക്തനാകുമെന്നും ബാലകൃഷ്ണപിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി ഉമ്മന്‍ചാണ്ടി മന്ത്രിസഭ പിള്ളയുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നു കണ്ടറിയാം.

English summary
UDF leader Balakrishna pilla making ready for resignation letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X