കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്റെ അടിത്തറ ഇളകുന്നതായി നേതാക്കള്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കലുഷിതമാക്കി കടന്നു പോകുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ യുഡിഎഫിന്റെ അടിത്തറ ഇളകുകയാണെന്ന് യുഡിഎഫ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. വിവാദവിഷയങ്ങള്‍ ഏറെ ഉണ്ടായ സാഹചര്യത്തില്‍ കോവളത്ത് വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് മുന്നണി പ്രതികൂല അവസ്ഥയിലാണെന്ന് വിലയിരുത്തലുണ്ടായത്.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് യോഗത്തില്‍ കെ എം മാണിക്കെതിരെ ആഞ്ഞടിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനാണ് യുഡിഎഫ് യോഗത്തിലും ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിത്. അനുകൂല രാഷ്ട്രീയ അന്തരീക്ഷമുണ്ടായിട്ടും മുതലെടുക്കാനാകാതെ യുഡിഎഫ് മുന്നണി തന്നെ തകരുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ഈ നിലയില്‍ പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ച തൊടില്ലെന്നും സതീശന്‍ പറഞ്ഞു.

congress-logo

മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും സതീശനെ അനുകൂലിക്കുന്ന നിലപാടാണ് യോഗത്തില്‍ കൈക്കൊണ്ടത്. മുന്നണിക്കുള്ളിലെ വെടിക്കെട്ട് കഴിഞ്ഞെന്നും ഇനി പൊടിപടലങ്ങള്‍ മാത്രമേ ഉള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സരിതയുടെ കത്തും പിസി ജോര്‍ജ് വിഷയങ്ങളുമെല്ലാം യോഗത്തില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്.

ആദ്യകാലത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിച്ച യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്ത് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. മന്ത്രിമാര്‍ക്കെതിരെയും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി. മുന്നണിയുടെ നഷ്ടപ്പെട്ട പ്രതാപം എത്രയും പെട്ടെന്ന് വീണ്ടെടുക്കാനുള്ള ശ്രമം തുടരണമെന്ന് യോഗം കൂട്ടായി അഭിപ്രായപ്പെട്ടു.

English summary
UDF meeting kovalam; Political situation in Kerala unfavourable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X