കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിലെ നഴ്സുമാരുടെ സമരം തുടരുമെന്ന് സംഘടന;ആവശ്യങ്ങൾ അംഗീകരിച്ച ആശുപത്രികളിൽ സമരം പിൻവലിച്ചു...

നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരും മന്ത്രിമാരും ശ്രമിക്കുന്നതിനിടെ ചില സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സ്വീകരിക്കുന്ന ധിക്കാരപരമായ നടപടികളിൽ യുഎൻഎ പ്രതിഷേധം അറിയിച്ചു.

Google Oneindia Malayalam News

തൃശൂർ: നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ സമരം തുടരുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച തൃശൂർ ദയ ആശുപത്രിയിൽ സമരം പിൻവലിച്ച് നഴ്സുമാർ ജോലിയിൽ തിരികെ പ്രവേശിച്ചെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

പനി മാറാതെ കേരളം! പനി മരണത്തിൽ സർവ്വകാല റെക്കോഡ്,കഴിഞ്ഞ ദിവസം മാത്രം 173 പേർക്ക് ഡെങ്കിപ്പനി...പനി മാറാതെ കേരളം! പനി മരണത്തിൽ സർവ്വകാല റെക്കോഡ്,കഴിഞ്ഞ ദിവസം മാത്രം 173 പേർക്ക് ഡെങ്കിപ്പനി...

കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?

50 ശതമാനം ഇടക്കാലാശ്വാസം നൽകാമെന്ന വ്യവസ്ഥയാണ് ദയ ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചത്. ഇതുപ്രകാരം നഴ്സുമാർക്ക് 5400 രൂപ ഇടക്കാലാശ്വാസമായി ലഭിക്കും. ജൂൺ 27ന് ഐആർസി യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ കരാറിൽ നിയമപരമായ ഭേദഗതികളും വരുത്തും.

nurse

അതേസമയം, നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരും മന്ത്രിമാരും ശ്രമിക്കുന്നതിനിടെ ചില സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സ്വീകരിക്കുന്ന ധിക്കാരപരമായ നടപടികളിൽ യുഎൻഎ പ്രതിഷേധം അറിയിച്ചു. ബഹുഭൂരിപക്ഷം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും സമരം ഒത്തുതീർപ്പാക്കാൻ തയ്യാറായി വരുന്നുണ്ടെന്നും, പലയിടത്തും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു!കാസർകോട് 23 പേർക്കെതിരെ കേസ്, രാജ്യത്താകെ 19 പേർ അറസ്റ്റിൽ...പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു!കാസർകോട് 23 പേർക്കെതിരെ കേസ്, രാജ്യത്താകെ 19 പേർ അറസ്റ്റിൽ...

തങ്ങളുടെ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കുന്ന മുറയ്ക്ക് അതാത് ആശുപത്രികളിലെ സമരം അവസാനിപ്പിക്കുമെന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ചില ആശുപത്രികൾ കൂടി നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ നഴ്സുമാരുടെ സമരം കാരണം ജില്ലയിലെ മിക്ക സ്വകാര്യ ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. പലയിടത്തും നഴ്സിംഗ് ട്രൈയിനികളെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചാണ് രോഗികൾക്ക് സേവനം ഉറപ്പാക്കുന്നത്.

English summary
una informed that nurses strike in thrissur will continue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X